കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം വേണ്ട – എണ്ണത്തില്‍ വന്‍ കുതിപ്പ്
ദില്ലി : ഇനിമുതല്‍ കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്ന നിബന്ധ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ . രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിര്‍ദേശമുണ്ടെങ്കില്‍ ആര്‍ക്കും കോവിഡ് പരിശോധനയ്ക്ക് വിധേയരാവാമെന്ന് സര്‍ക്കാര്‍ അറിയിച്ചു . സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുള്‍പ്പെടെ യോഗ്യതയുള്ള മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.ഇതോടെ പരിശോധനയുമായി ബന്ധപ്പെട്ട തടസങ്ങള്‍ മാറിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി
ഇതേ തുടര്‍ന്ന് രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിച്ചു . കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 2,29,588 പേരില്‍ കോവിഡ് പരിശോധന നടത്തി. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കോവിഡ് പരിശോധനയുടെ എണ്ണം ഏതാണ്ട് ഒരു കോടിയ്ക്കടത്തു . വ്യാഴാഴ്ച വരെ 90,56,173 സാംപിളുകള്‍ പരിശോധിച്ചു.
രാജ്യത്ത് കോവിഡ് പരിശോധനയ്ക്കായി മൊത്തം 1065 ലാബുകളാണ് സജ്ജമാക്കിയിരിക്കുന്നത്. അതില്‍ 768 എണ്ണം സര്‍ക്കാര്‍ ലാബുകളാണ്. ഇതിനുപുറമേ, പരിശോധനാ ക്യാമ്ബുകള്‍ , മൊബൈല്‍ വാനുകള്‍ എന്നിവയിലൂടെ കൂടുതല്‍ പരിശോധനകള്‍ നടത്താനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി
അതേസമയം, കോവിഡിനുള്ള മുഖ്യ പരിശോധനയായ ആര്‍ടി- പിസിആര്‍ ടെസ്റ്റിനുപുറമേ റാപ്പിഡ് ആന്റിജന്‍ പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റും നടത്തി പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്