×

തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ഐ ആന്റണിക്ക് കോവിഡ് – പ്രചരണം തുടരുമെന്ന് എല്‍ഡിഎഫ് നേതാക്കളായ വി വി മത്തായി, ജിമ്മി മറ്റത്തിപ്പാറ, കെ സലിംകുമാര്‍

തൊടുപുഴ: ഇന്നലെ 11മണിയോടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റൈൻ ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി കെ ഐ ആന്റണി തന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ അവസാന ദിവസപരിപാടികൾ അവസാനിപ്പിച്ചു. പര്യടനത്തിന്റെ നേതൃത്വം എൽഡിഎഫ് നേതാക്കൾ ഏറ്റെടുത്തു

കോവിഡ് ടെസ്റ്റ് ഫലത്തെക്കുറിച്ച് സൂചന ലഭിച്ച ഉടനെ കെ.ഐ ആന്റണി പര്യടനം നിർത്തി ക്വാറന്റൈൻനിൽ പ്രവേശിച്ചു. ഇടതുപക്ഷ മുന്നണിയുടെ നേതാക്കളും ഇരുചക്ര വാഹനങ്ങളിൽ എത്തിയ നൂറുകണക്കിന് പ്രവർത്തകരും അവസാന ഘട്ടത്തിലെ പര്യടനം സ്ഥാനാർഥിയുടെ അഭാവത്തിലും ആവേശത്തോടെ ഏറ്റെടുത്തു തുടർന്നു.

അഞ്ചുദിവസം നീണ്ടുനിന്ന പര്യടനത്തിൽ നിയോജകമണ്ഡലത്തിലെ മുക്കിലും മൂലയിലും എത്തിയ ആന്റണി തിങ്കളാഴ്ച മറ്റു ദേഹാസ്വസ്ഥ്യം ഒന്നുമില്ലെങ്കിലും കോവിഡ് സംബന്ധിയായ നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് സ്വമേധയാ ടെസ്റ്റ് നടത്തിയതും പര്യടനത്തിൽ നിന്നും വിട്ടുനിന്നതും. തിങ്കളാഴ്ചയും നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവരുമായി അദ്ദേഹം ഫോണിലൂടെ ബന്ധപ്പെട്ട് വോട്ട് അഭ്യർത്ഥിച്ചു.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് തന്നെയാണ് ഇടത് പക്ഷം പ്രചാരണവുമായി മുന്നോട്ട് പോകുന്നത്. സ്ഥാനാർഥി ക്വാറന്റൈനിൽ ആണെങ്കിലും ഊർജ്ജസ്വലതയോടെ പ്രവർത്തകർ പ്രചരണം തുടരുമെന്നും ഇടതുപക്ഷ മുന്നണി നേതാക്കളായ വി.വി.മത്തായി, ജിമ്മി മറ്റത്തിപ്പാറ,കെ.സലീംകുമാർ  പി പി അനില്‍കുമാര്‍
എന്നിവർ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top