×

കോടതി ഒരു പോംവഴിയും പറയാനില്ലെ – ; ക്ഷുഭിതനായി ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും രവീന്ദ്ര ഭട്ടും

ന്യൂഡല്‍ഹി : മരടിലെ ഫ്‌ലാറ്റുകള്‍ ഒഴിയാന്‍ ഒരു മണിക്കൂര്‍ സമയം പോലും ഇനി അനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി. ഒഴിയാന്‍ ഒരാഴ്ച കൂടി സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലാറ്റ് ഉടമകള്‍ സമീപിച്ചപ്പോഴാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് നിലപാട് കര്‍ക്കശമാക്കിയത്. ഹര്‍ജി തള്ളിയ കോടതി, ഒരാഴ്ച പോയിട്ട്, ഒരു ദിവസമോ ഒരു മണിക്കൂറോ പോലും ഇനി നീട്ടിനല്‍കാനാവില്ലെന്ന് വ്യക്തമാക്കി.

ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ഇനി ഒരു ഹര്‍ജി പോലും കോടതി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി അന്തിമ വിധിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് കോടതി ചേര്‍ന്നപ്പോള്‍ അഭിഭാഷകനായ മാത്യു നെടുമ്ബാറ ഫ്‌ലാറ്റ് ഉടമകളുടെ ആവശ്യം ഉന്നയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഒരു റിട്ട് ഹര്‍ജിയും ഇനി കേള്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയതാണെന്ന് ജസ്റ്റിസ് മിശ്ര പറഞ്ഞു. പരമാവധി ക്ഷമിച്ചിരിക്കുകയാണ്. ഇനിയും ഇത്തരത്തില്‍ മുന്നോട്ടുപോകാനാവില്ല. ഈ കേസുമായി ബന്ധപ്പെട്ട് നടന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അഭിഭാഷകനോട് പറഞ്ഞു.

കോടതി ഉത്തരവ് അന്തിമമാണ്. നിയമം നിങ്ങള്‍ക്ക് അറിയില്ലേയെന്ന് കോടതി ചോദിച്ചു. കൂടുതല്‍ വാദിച്ചാല്‍ കോടതി അലക്ഷ്യത്തിന് നടപടി സ്വീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ക്ഷുഭിതനായി സൂചിപ്പിച്ചു. ഹര്‍ജിയുമായി മുന്നോട്ടുവന്നവരോടെല്ലാം കോടതിക്ക് പുറത്തേക്ക് പോകാനും ജസ്റ്റിസ് അരുണ്‍ മിശ്ര ആവശ്യപ്പെട്ടു. കോടതി ഫ്‌ലാറ്റ് ഉടമകള്‍ക്ക് ഒരു പോംവഴി പറഞ്ഞുകൊടുക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകയായ ലിലി തോമസ് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഒരു പോംവഴിയും പറയാനില്ലെന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും രവീന്ദ്ര ഭട്ടും വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top