×

ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്ന കേസില്‍ പ്രതിയായ ബാബുവിന് വധശിക്ഷ.

കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ സഹോദരനടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്ന കേസില്‍ പ്രതിയായ ബാബുവിന് വധശിക്ഷ.

മൂക്കന്നൂര്‍ കൂട്ടക്കൊല: പ്രതിക്ക് വധശിക്ഷ; രണ്ട് കേസുകളില്‍ ഇരട്ട ജീവപര്യന്തം

 

സഹോദരന്റെ മകളായ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതക കേസുകളില്‍ ഇരട്ട ജീവപര്യന്തവും തടവും പ്രതി അനുഭവിക്കണമെന്നും എറണാകുളം അഡീഷനല്‍ സെഷൻസ് കോടതി വിധിച്ചു. കേസിലെ വിവിധ വകുപ്പുകളില്‍ നാലു ലക്ഷത്തി പതിനായിരം രൂപ പിഴയുമൊടുക്കണം. കേസ് അപൂർവങ്ങളില്‍ അപൂർവമായി പരിഗണിച്ച്‌ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

മൂക്കന്നൂർ സ്വദേശിയായ ശിവൻ, ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരെയാണ് ബാബു കൊലപ്പെടുത്തിയത്. 2018 ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം. ബാബുവിന്റെ സഹോദരനാണ് ശിവൻ. അക്രമം തടയാൻ ശ്രമിച്ച സ്മിതയുടെ ഇരട്ട ക്കുട്ടികളെയും ബാബു വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൃത്യത്തിന് ശേഷം കൊരട്ടിയിലെ ക്ഷേത്രക്കുളത്തില്‍ സ്കൂട്ടറുമായി ചാടി ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.

സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണം. പ്രതി മറ്റൊരു സഹോദരന്റെ ഭാര്യയെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ പിന്നീട് പിൻമാറുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top