×

ഇറ്റലിയിലെ മരണസംഖ്യ 2158 ആയി; ഇന്ത്യയില്‍ കൊറോണബാധിച്ച്‌ ഒരു മരണം കൂടി; ആറു വൈദികരും അനേകം കന്യാസ്ത്രീകളും മരിച്ചവരുടെ പട്ടികയില്‍; ഇരുപതോളം വൈദികരുടെ നില അതീവഗുരുതരം;

ഇറ്റാലിയന്‍ ജനതയില്‍ നല്ലൊരു ശതമാനം പേരെയും കവര്‍ന്നെടുത്തിട്ട് മാത്രമേ കൊറോണ അടങ്ങുകയുള്ളുവെന്ന ആശങ്ക ശക്തമാകുന്നു. ഇന്നലെ മാത്രം കൊറോണ ബാധിച്ച്‌ മരിച്ചിരിക്കുന്നത് 349 പേരാണ്. ഇതോടെ രാജ്യത്തെ കൊറോണ മരണസംഖ്യ 2158 ആയാണ് വര്‍ധിച്ചിരിക്കുന്നത്.ആറു വൈദികരും അനേകം കന്യാസ്ത്രീകളും മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഇരുപതോളം വൈദികരുടെ നില അതീവഗുരുതരമാണ്. മരിച്ചവര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനോ സംസ്‌കാര ചടങ്ങുകള്‍ നടത്താനോ അനുമതിയില്ലാത്ത ദുരവസ്ഥയാണ് രാജ്യത്തുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ കൊറോണ വിതച്ച്‌ അത്യാപത്ത് മൂലം ഇറ്റലിയുടെ ഇപ്പോഴത്തെ അവസ്ഥ സമാനതകള്‍ ഇല്ലാത്ത വിധം ഭയാനകമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top