×

ദില്ലിയില്‍ 70 % അധിക കൊറോണ നികുതി ഈടാക്കും- പിണറായി സര്‍ക്കാരും മദ്യത്തിന് വില കൂട്ടിയേക്കും

 

പശ്ചിമ ബംഗാള്‍ 30 % വും ജനങ്ങളുടെ മുഖ്യമന്ത്രിയെന്ന് പറയപ്പെടുന്ന എ എ പി ഭരിക്കുന്ന അരവിന്ദ് കെജ്രിവാളും ദില്ലിയില്‍ 70 % മദ്യ നികുതിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ പിണറായി സര്‍ക്കാരും മദ്യ നികുതി വര്‍ധിപ്പിക്കുമെന്ന് തന്നെയാണ് ഉന്നത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ഇപ്പോള്‍ ലഭിക്കുന്ന തുകയില്‍ നിന്നും 50 % നികുതി കൂടി കൊറോണ നികുതിയായി ഈടാക്കിയേക്കുമെന്ന് പറയപ്പെടുന്നു. കടുത്ത സാമ്പത്തിക കെണിയിലാണ് സംസ്ഥാന സര്‍ക്കാര്‍.

മദ്യത്തിന്റെ വിലയില്‍ വന്‍ വര്‍ദ്ധനവ് നടപ്പിലാക്കിയാണ് സര്‍ക്കാര്‍ വരുമാനം കൂട്ടാന്‍ പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ ഡല്‍ഹിയില്‍ മദ്യത്തിന് 70 % പ്രത്യേക നികുതി നല്‍കണം. ‘സ്‌പെഷല്‍ കൊറോണ ഫീ’ എന്നപേരിലാണ് നികുതി നടപ്പിലാക്കുന്നത്.

മദ്യത്തിന്റെ ബോട്ടിലില്‍ രേഖപ്പെടുത്തിയ എംആര്‍പിയുടെ 70 ശതമാനം നികുതിയാണ് പുതുതായി ഈടാക്കുക. ഉദാഹരണമായി 1000 രൂപ വില വരുന്ന മദ്യത്തിന് ‘സ്‌പെഷല്‍ കൊറോണ ഫീ’ ഉള്‍പ്പെടെ 1,700 രൂപ നല്‍കേണ്ടി വരും. ഡല്‍ഹിയിലെ അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍ തിങ്കളാഴ്ച രാത്രി വൈകി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് 6.30 വരെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പൊലീസ് അനുവദിക്കണമെന്നും ഉത്തരവിലുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top