ഗാര്‍ഹിക സിലിണ്ടറിന്- 49 , വാണിജ്യ സിലിണ്ടറിന് – 78.50 കുത്തനെ കൂട്ടി
ദില്ലി: രാജ്യത്ത് പാചകവാതക വിലയില്‍ വന്‍ വര്‍ധനവ്. ഇന്ധന വിലയ്ക്ക് പിന്നാലെ ഇരുട്ടടി നല്‍കിക്കൊണ്ടാണ് പാചകവാതക വില കുത്തനെ കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 78.50 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ആഗോളവിപണിയില്‍ ഇന്ധനവില ഉയര്‍ന്നതാണ് പാചകവാതകത്തിന്റെ വിലകൂട്ടാന്‍ കാരണം. ഇതോടെ സംസ്ഥാനത്ത് ഗാര്‍ഹിക സിലിണ്ടറിന് 688 രൂപയും, വാണിജ്യ സിലിണ്ടറിന് 1229.50 രൂപയുമാകും. അതേസമയം സബ്‌സിഡിയായി ലഭിക്കുന്ന തുക 190.60 രൂപയായി ഉയര്‍ത്തി. നേരത്തെ തുടര്‍ച്ചയായി 16 ദിവസം ഇന്ധനവിലയില്‍ വര്‍ധനവ് വരുത്തിയതിന് ശേഷമാണ് കേന്ദ്രം ഒരു പൈസ കുറച്ചത്. എന്നാല്‍ കേരളത്തില്‍ ഇന്ന് മുതല്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ ഒരു രൂപ കുറയും. പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതിയില്‍ ഒരു ഭാഗം ഒഴിവാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ വില കുറയ്ക്കുന്നത്. പെട്രോളിന്റെ നികുതിയില്‍ 1.69 ശതമാനവും ഡീസലിന് 1.75 ശതമാനവും കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്