അധികാരത്തില്‍ കോണ്‍ഗ്രസ് തിരിച്ചെത്തുമെന്ന് ഹൈക്കമാണ്ട് സര്‍വ്വേ; ഇനി പ്രചരണ ചൂട് കൂട്ടും
74 സീറ്റില്‍ യുഡിഎഫിന് വിജയം ഉറപ്പ്; കടുപ്പിച്ചാല്‍ മനം മാറുന്ന മണ്ഡലങ്ങള്‍ പത്തും; ഇരട്ട വോട്ടും ആഴക്കടലും തുണയായെന്നും വിലയിരുത്തല്‍; കേരളത്തില്‍ കളം നിറയാന്‍ രാഹുലും പ്രിയങ്കയും; അധികാരത്തില്‍ കോണ്‍ഗ്രസ് തിരിച്ചെത്തുമെന്ന് ഹൈക്കമാണ്ട് സര്‍വ്വേ; ഇനി പ്രചര ചൂട് കൂട്ടും
തിരുവനന്തപുരം: കേരളം യുഡിഎഫ് ഭരിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ സര്‍വ്വേ. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ രാഹുലും പ്രിയങ്കയും കൂടുതല്‍ സജീവമാകുന്നത്. ദേശീയ നേതാക്കളുടെ സാന്നിധ്യം കോണ്‍ഗ്രസിന് കൂടുതല്‍ മുന്‍തൂക്കം നല്‍കുമെന്നാണ് വിലയിരുത്തല്‍. ഇഞ്ചോടിഞ്ഞ് പോരട്ടമാണ് നടക്കുന്നതെന്നാണ് വിലയിരുത്തല്‍.
74 സീറ്റില്‍ യു.ഡി.എഫിന് വിജയമുണ്ടാകുമെന്നാണ് രാഹുല്‍ഗാന്ധിയുടെ സ്‌പെഷ്യല്‍ സര്‍വേ ടീം നല്‍കിയ റിപ്പോര്‍ട്ട്. രാഹുലും പ്രിയങ്കയും കളത്തിലിറങ്ങിയാല്‍ മനംമാറുന്ന പത്തുമണ്ഡലങ്ങളുണ്ടെന്നാണ് കണക്ക്. കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കോണ്‍ഗ്രസിന് ഇതിന്റെ ഗുണം കിട്ടും. കൊല്ലം, ആലപ്പുഴ ജില്ലകളിലെ പല സിപിഎം. മണ്ഡലങ്ങളും തിരിച്ചു പിടിക്കാനാകുമെന്നാണ് കോണ്ഡഗ്രസിന്റെ വിലയിരുത്തല്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്