‘കോണ്‍ഗ്രസില്‍ രണ്ട് തരം നേതാക്കളുണ്ട് – അണികള്‍ ഉള്ള നേതാക്കള്‍, അണികള്‍ ഇല്ലാത്ത നേതാക്കള്‍ ‘ കെ സുധാകരന് എം പി
പാലക്കാട്: പാലക്കാട് ജില്ലയിലെ കരുത്തനായ നേതാവാണ് ഗോപിയെന്ന് അഭിപ്രായപ്പെട്ട കെ.സുധാകരന് കോണ്‍ഗ്രസില്‍ രണ്ട് തരം നേതാക്കളുണ്ടെന്ന് അഭിപ്രായപ്പെട്ടു. അണികളുളളവരും അണികളില്ലാത്തവരും. ഗോപിനാഥ് അണികളുളള കരുത്തനായ നേതാവാണെന്നും അദ്ദേഹത്തിന്റെ പ്രശ്നങ്ങള്‍ നേതൃത്വത്തെ അറിയുമെന്നും പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും സുധാകരന് പറഞ്ഞു. രണ്ട് ദിവസത്തെ സമയമാണ് സുധാകരന് പ്രശ്നപരിഹാരത്തിന് ഗോപിനാഥിനോട് ചോദിച്ചിരിക്കുന്നത്. പ്രശ്നങ്ങളുടെ ഒരു പോറലുമില്ലാതെ തിരഞ്ഞെടുപ്പിനെ പാലക്കാട്ടെ കോണ്‍ഗ്രസ് അഭിമുഖീകരിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
വിമത ഭീഷണി ഉയര്‍ത്തുന്ന പാലക്കാട് മുന്‍ ഡിസിസി അദ്ധ്യക്ഷന്‍ എ.വി ഗോപിനാഥുമായി കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് ചര്‍ച്ച നടത്തി. കാര്യങ്ങളില്‍ രണ്ട് ദിവസത്തിനകം കെ പി സി സിയുടെ ഭാഗത്ത് നിന്നും ഉറപ്പ് വരുമെന്ന് സുധാകരന് ഗോപിനാഥിനെ അറിയിച്ചു. ഇതുവരെയുളള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും തീരുമാനമുണ്ടായില്ലെങ്കില്‍ സ്വന്തം നിലപാടുമായി മുന്നോട്ടുപോകുമെന്നും ഗോപിനാഥ് ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു.
പാലക്കാട് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മന്ത്രി വി.സി കബീര്‍, വി.എസ് വിജയരാഘവന്, കെ.അച്യുതന്, കെ.എ ചന്ദ്രന് എന്നിവരും കെ.സുധാകരനൊപ്പം പെരിങ്ങോട്ട്കുറിശ്ശിയിലെ ഗോപിനാഥിന്റെ വീട്ടിലെത്തിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്