സുധീരന് നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നയാളാണ് – തന്റെ പിഴവുകള്‍ക്ക് ക്ഷമ ചോദിച്ചു. = സതീശന്
തിരുവനന്തപുരം: രാഷ്ട്രീയ കാര്യ സമിതിയില്‍നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് വി.എം. സുധീരന്റെ തീരുമാനത്തെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. സുധീരന് അഭിപ്രായം പറയാന്‍ ഏറെ അവസരം നല്‍കിയതാണ്. എന്നാല്‍ അദ്ദേഹം അതൊന്നും വിനിയോഗിച്ചില്ല. സുധീരന് തെറ്റിദ്ധാരണയുണ്ടെങ്കില്‍ ഇനിയും തിരുത്താന്‍ തയാറാണെന്നും സുധാകരന് പറഞ്ഞു.
അതേസമയം, കെപിസിസി നേതൃത്വത്തിന്റെ അനുനയനീക്കങ്ങള്‍ക്ക് പിടികൊടുക്കാതെ തുടരുകയാണ് സുധീരന്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയെങ്കിലും സുധീരന് വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ട്.
രാഷ്ട്രീയകാര്യസമിതിയില്‍ നിന്നുള്ള രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സതീശന് സുധീരന്റെ വീട്ടിലെത്തിയത്. എന്നാല്‍ നേതൃത്വത്തോടുള്ള തന്റെ അതൃപ്തി സുധീരന് കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ നേതാവിനോട് അറിയിച്ചു.
രാജിയില്‍നിന്നും സുധീരന് പിന്മാറില്ലെന്ന സൂചനയാണ് കൂടിക്കാഴ്ചയ്ക്കു ശേഷം സതീശന് മാധ്യമങ്ങളോട് പങ്കുവച്ചത്. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നയാളാണ് സുധീരന്. രാജി പിന്‍വലിപ്പിക്കാന്‍ താന്‍ ആളല്ലെന്ന് സതീശന് പറഞ്ഞു. നേതൃത്വത്തിന് ചില വീഴ്ചകളുണ്ടായി. തന്റെ പിഴവുകള്‍ക്ക് ക്ഷമചോദിച്ചെന്നും സതീശന് പറഞ്ഞു.
സുധീരനുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും കൂടിക്കാഴ്ച നടത്തിയേക്കും. സുധീരനെ കാണുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും താരീഖ് അന്‍വര്‍ ശനിയാഴ്ച കൊച്ചിയില്‍ പറഞ്ഞിരുന്നു. ഹൈക്കമാന്‍ഡ് ഇടപെടലിനെ തുടര്‍ന്നാണ് അനുനയനീക്കം നടക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്