×

‘കോണ്‍ഗ്രസ് തമ്മിലടിച്ച്‌ നശിക്കുന്ന യാദവകുലം, പാര്‍ട്ടിയെ നശിപ്പിച്ചവരെന്ന് വരും തലമുറ ശപിക്കു’മെന്ന് എ കെ ആന്റണി

തിരുവനന്തപുരം : കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയിലെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ചെങ്ങന്നൂരില്‍ നിന്ന് പാഠം പഠിക്കാന്‍ നേതാക്കള്‍ തയ്യാറാകണം. ഇത് തരണം ചെയ്തില്ലെങ്കില്‍, പാര്‍ട്ടിയെ നശിപ്പിച്ചവരെന്ന് വരും തലമുറ ഇപ്പോഴത്തെ നേതാക്കളെ ശപിക്കും. രാജ്യസഭ സീറ്റ് തര്‍ക്കം കോണ്‍ഗ്രസിനെ ജനങ്ങള്‍ക്കിടയില്‍ അപഹാസ്യരാക്കിയെന്നും ആന്റണി പറഞ്ഞു. കെ കരുണാകരന്‍ ജന്മശതാബ്ദി സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസ്പരം കലഹിക്കുന്ന യാദവകുലം പോലെയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണ്. സോഷ്യല്‍ മീഡിയയിലെ പരസ്യ പ്രതികരണങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കും. നേതാക്കല്‍ സ്വയം നിയന്ത്രിക്കണം. പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്ബോള്‍ പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യണം. പാര്‍ട്ടി തീരുമാനമെടുത്താല്‍ അതായിരിക്കണം പാര്‍ട്ടി നയമെന്നും ആന്റണി പറഞ്ഞു.

ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും വിശ്വാസമുണ്ടായിരുന്ന നേതാവായിരുന്നു കരുണാകരന്‍. അഭിപ്രായ വ്യത്യാസമുണ്ടായിരുന്നപ്പോഴും കരുണാകരന്‍ പാര്‍ട്ടി യോഗത്തില്‍ നിന്ന് ഇറങ്ങിപോയിട്ടില്ലെന്നും, സുധീരന്റെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ച്‌ എ കെ ആന്റണി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top