×

രാജസ്ഥാനില്‍ നിര്‍ണായക നീക്കവുമായി ബി എസ് പി, കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യാന്‍ എം.എല്‍.എമാര്‍ക്ക് നിര്‍ദേശം നല്‍കി

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കവെ നിര്‍ണായക നീക്കവുമായി ബി എസ് പി. എം എല്‍ എമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കി. ആറ് എം എല്‍ എമാ‌ര്‍ക്കാണ് വിപ്പ് നല്‍കിയത്. സച്ചിന്‍ പൈലറ്റിന്റെ നീക്കത്തില്‍ സമ്മര്‍ദത്തിലായെങ്കിലും 102 എം എല്‍ എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെയും നിലപാട്.

ആറ് അംഗങ്ങളുള്ള ബി എസ്‌ പിയുടെ പ്രതിനിധികളെ ഉള്‍പ്പെടെ ചേര്‍ത്താണ് കോണ്‍ഗ്രസ് ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്താല്‍ അയോഗ്യരാക്കുമെന്നുമാണ് എം എല്‍ എമാര്‍ക്ക് ബി എസ്‌ പി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതിയുടെ നേതൃത്വത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഈ ആറ് എം എല്‍ എമാരെയും ബി എസ് പി എം എല്‍ എമാരായി പരിഗണിക്കാന്‍ തിരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന് വിസമ്മതിക്കുകയായിരുന്നു.

ആര്‍ ഗുഡ്ഡ, ലഖാന്‍ സിംഗ്, ദീപ് ചന്ദ്,ജെ എസ് അവാന, സന്ദീപ് കുമാര്‍, വാജിബ് അലി എന്നിവര്‍ക്കാണ് ബി എസ് പി ഇപ്പോള്‍ വിപ്പ് നല്‍കിയത്. ആറ് എം എല്‍ എമാര്‍ക്കും നോട്ടീസും നല്‍കിയിട്ടുണ്ട്. ബി എസ് പി ദേശീയ പാര്‍ട്ടി ആയതിനാല്‍ സംസ്ഥാന തലത്തില്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാന്‍ സാധിക്കില്ലെന്നും ഇത് അയോഗ്യതയ്ക്ക് കാരണമാകുമെന്നും ബി എസ് പി ദേശീയ ജനറല്‍ സെക്രട്ടറി
സതീഷ് ചന്ദ്ര പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top