കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി ചെയ്താല്‍ മതി ; തച്ചങ്കരിയുടെ നടപടി ശരിവെച്ച് ഹൈക്കോടതി
കൊച്ചി : കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി. ഇതര ഡ്യൂട്ടികള്‍ അവസാനിപ്പിച്ച എംഡി ടോമിന് ജെ തച്ചങ്കരിയുടെ ഉത്തരവ് കോടതി ശരിവെച്ചു. എംഡിയുടെ ഉത്തരവിനെതിരെ 32 വനിത കണ്ടക്ടര്‍മാര്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
ഇതോടെ ഇതര ഡ്യൂട്ടിയിലേക്ക് മാറിയ 32 വനിത കണ്ടക്ടര്‍മാര്‍ വീണ്ടും റൂട്ടിലേക്ക് പ്രവേശിക്കും. ക്ലാര്‍ക്കുമാരുടെ ഡ്യൂട്ടി സമയം എട്ടുമണിക്കൂറാക്കിയ തച്ചങ്കരിയുടെ ഉത്തരവും കോടതി അംഗീകരിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്