‘കോം ഇന്‍ഡ്യയിലെ’ 24 ഓണ്‍ലൈന്‍ ന്യൂസ് ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം ലഭിച്ചു.
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : കേരളത്തിലെ ആധികാരിക ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഒഫ് ഓണ്‍ലൈന്‍ മീഡിയ, ഇന്ത്യയ്ക്ക് (കോം ഇന്ത്യ) കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു. എന്നിവ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള 24 പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ കോം ഇന്ത്യ കൂട്ടായ്മയിലെ അംഗങ്ങളാണ്.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐടി നിയമത്തിന്റെ ഭാഗമായി, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അംഗീകരിച്ച മാധ്യമങ്ങള്‍ക്കുള്ള സ്വയം നിയന്ത്രണ സമിതിയില്‍ കോം ഇന്ത്യയുടെ കീഴില്‍ രൂപീകരിച്ച ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവന്‍സ് കൗണ്‍സിലിനാണ് (ഐഡിപിസിജിസി) കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രായലം അനുമതി നല്‍കിയത്.
1. expresskerala.com
2. keralaonlinenews.com
3 bignewslive.com
A. sathyamonline.com
5 kasargodvartha.com
kvartha.com
7 truevisionnews.com
8. Gramajyothi.com
9. Vyganews.com
10. marunadanmalayalee.com
11. eastcoastdaily.in
12. azhimukham.com
13. malayalivartha.com
14. metromatinee.com
15. financialviews.in
16. www.marunadantv.com
17. malayalilife.com
18. Evartha.in
19 britishmalayali.co.u
20. Moviemax.in
21. Nexttv.in
22. localglob.com
23 bignewskerala.com
24. Sharepost.media
കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കേരളത്തിലെ ആദ്യത്തേതും രാജ്യത്തെ മൂന്നാമത്തേതുമായ സമിതിയാണ് കോം ഇന്ത്യ.
കോം ഇന്ത്യയ്ക്ക് അംഗീകാരമായതോടെ പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ നിയമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ബാധകമാകുകയുമാണ്.
കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.കെ.എന്‍ കുറുപ്പാണ് കോം ഇന്ത്യ ഗ്രീവന്‍സ് കൗണ്‍സിലിന്റെ അദ്ധ്യക്ഷന്‍. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍, ഹയര്‍സെക്കന്‍ഡറി മുന്‍ ഡയറക്ടറും കേരള യൂണിവേഴ്സിറ്റി കണ്‍ട്രോളറുമായിരുന്ന ജയിംസ് ജോസഫ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍. ഗോപീകൃഷ്ണന്‍, കോം ഇന്ത്യ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍, സെക്രട്ടറി അബ്ദുള്‍ മുജീബ്, ട്രഷറര്‍ കെ.കെ ശ്രീജിത്ത് എന്നിവര്‍ സമിതി അംഗങ്ങളാണ്.
കേരളത്തിലെ മുഖ്യധാര പത്രങ്ങളുടെയും ചാനലുകളുടെയും ഓണ്‍ലൈനുകള്‍ ഉള്‍പ്പെടുന്ന സമിതിക്ക് അംഗീകാരം ഇനിയും വൈകുമ്പോഴാണ് കേരളത്തിലെ ആധികാരിക ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മാനേജ്‌മെന്റ് കൂട്ടായ്മയായ കോം ഇന്ത്യയുടെ ഈ നേട്ടം.
പുതിയ നിയമത്തിന്റെ ഭാഗമായുള്ള അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച മുഴുവന്‍ മാനദണ്ഡങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കോം ഇന്ത്യക്ക് കഴിഞ്ഞത് അംഗീകാരം വേഗം ലഭിക്കുന്നതിനു സഹായമായി.
വെബ് ജേര്‍ണലിസ്റ്റ് സ്റ്റാന്റാര്‍ഡ്‌സ് അതോറിറ്റി, പ്രൊഫഷണല്‍ ന്യൂസ് ബ്രോഡ് കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി എന്നീ സമിതികള്‍ക്കാണ് ഇതുവരെ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഒരു വര്‍ഷമായി ആരംഭിച്ച നടപടി ക്രമങ്ങള്‍ക്കും വിശദമായ പരിശോധനകള്‍ക്കും ശേഷമാണ് അംഗീകാരം. സംഘടനയില്‍ അംഗങ്ങളാകുന്ന ഓരോ മാധ്യമ സ്ഥാപനവും അവര്‍ ഉള്‍പ്പെടുന്ന സംഘടനയും വിശദമായ പരിശോധനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിധേയമാക്കി.
കോം ഇന്ത്യയ്ക്ക് ഇത്തരമൊരു അംഗീകാരം ലഭിച്ചതോടെ കോം ഇന്ത്യാ അംഗങ്ങളായ നിലവിലുള്ള 24 ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും തത്വത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അംഗീകാരം കിട്ടിയിരിക്കുകയാണ്. ഇതോടെ കോം ഇന്ത്യയില്‍ പുതിയതായി അംഗങ്ങളാകുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സമിതിയുടെ അംഗീകാരം ഉറപ്പാകും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്