സേവാഭാരതിയെ ഒഴിവാക്കിയ ജില്ല കലക്‌ടറുടെ ഉത്തരവ് ഹൈകോടതി ഡിവിഷന്‍ ബെഞ്ചും തള്ളി.
August 25, 2022 12:03 pmPublished by : Chief Editor
കൊച്ചി: കണ്ണൂരിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് സേവാഭാരതിയെ ഒഴിവാക്കിയ ജില്ല കലക്‌ടറുടെ ഉത്തരവ് ഹൈകോടതി ഡിവിഷന്‍ ബെഞ്ചും തള്ളി.
സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി. പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളി.
സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും സേവാഭാരതിയെ ഒഴിവാക്കിയ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും വിലയിരുത്തിയാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.2021 മേയ് 23ന് സേവാഭാരതിയെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ച് കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് മൂന്നു ദിവസത്തിനുശേഷം സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇതിനെതിരെ കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സന്നദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ രാഷ്ട്രീയ പ്രചാരണമാണ് നടത്തുന്നതെന്ന പരാതി അന്വേഷിച്ച് തീരുമാനമെടുക്കാനാണ് സേവാഭാരതിയെ നിയമിച്ച ഉത്തരവ് സസ്പെന്‍ഡ് ചെയ്തതെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, ഒരന്വേഷണവും നടന്നിട്ടില്ലെന്നും രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഒഴിവാക്കിയതെന്നും സേവാഭാരതി വാദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്