കൊവിഡ് രോഗികളുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ ദഹിപ്പിക്കും; മാതൃകയായി ലത്തീന്‍ അതിരൂപത

ആലപ്പുഴ: കൊവിഡ് വ്യാപനത്തിനിടെ മാതൃകപരമായ തീരുമാനവുമായി ആലപ്പുഴ ലത്തീന്‍ അതിരൂപത. കൊവിഡ് രോഗികളുടെ മൃതഹേം ഇടവക സെമിത്തേരിയില്‍ ദഹിപ്പിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌ക്കാരം. അതിരൂപതയുടെ തീരുമാനം വിശ്വാസികളെ ബിഷപ്പ് ജെയിംസ് ആനാപ്പറമ്ബില്‍ അറിയിച്ചു. രൂപതയുടെ ഉത്തരവിനെ ജില്ലാ ഭരണകൂടം സ്വാഗതം ചെയ്‌തു.
ഇന്നലെ വൈകുന്നരേം അതിരൂപതയും ജില്ലാ ഭരണകൂടവും നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമെടുത്തത്. ഇന്ന് നാല് മണിയ്ക്കും ആറ് മണിയ്ക്കുമായി ഇന്നലെ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ സംസ്‌കരിക്കും. ഇതിനായി വൈദികരുടെ ഒരു സംഘത്തെ തന്നെ രൂപത നിയോഗിച്ചിട്ടുണ്ട്.
ആലപ്പുഴയുടെ പല ഭാഗങ്ങളിലും മൃതദേഹത്തോടുള്ള എതിര്‍പ്പും രൂക്ഷമായ വെള്ളക്കെട്ടും കാരണം മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. പ്രോട്ടോക്കോള്‍ പാലിക്കാന്‍ രൂപതയെ സഹായിക്കുമെന്ന് ജില്ലാ കളക്‌ടര്‍ അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്