ഞായര്‍ നിയന്ത്രണം – രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ – കള്ളുഷാപ്പുകള്‍ , ഇറച്ചിക്കടകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ പാഴ്സലുകള്‍ക്കായി തുറക്കാം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ആദ്യ ഞായര്‍ നിയന്ത്രണം നാളെ.
ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഞായറാഴ്ച ഏര്‍പ്പെടുത്തുക. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ. നിരത്തുകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കും.അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ ഈ കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ പാഴ്സലുകള്‍ക്കായി തുറക്കാം. പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറികള്‍, പാലും പാലുത്പന്നങ്ങളും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇറച്ചിക്കടകള്‍, കള്ളുഷാപ്പുകള്‍ എന്നിവയ്ക്ക് തുറക്കാം. കൂറിയര്‍, ഇ-കോമേഴ്‌സ് പ്രവര്‍ത്തനങ്ങളും സാധാരണ നിലയില്‍ നടക്കും.
വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരെ മാത്രമേ അനുവദിക്കൂ. ഞായറാഴ്ച ജോലി ചെയ്യേണ്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി സഞ്ചരിക്കാം. പരീക്ഷകള്‍ക്ക് പോകുന്നവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ കൈവശംവെച്ച് യാത്ര ചെയ്യാം. ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തുന്നവര്‍ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകള്‍ കാട്ടിയാല്‍ സഞ്ചരിക്കാം. അടിയന്തര വാഹന അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പുകള്‍ തുറക്കാം. ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും സ്റ്റേ വൗച്ചേഴ്സ് ഹാജരാക്കിയാല്‍ വിനോദസഞ്ചാരികളുടെ കാറുകളും ടാക്‌സി വാഹനങ്ങളും അനുവദിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്