നാണയങ്ങളും ചെറിയ നോട്ടുകളും സ്വീകരിക്കാതിരിക്കാന്‍ ബാങ്കുകള്‍ക്ക് അവകാശമില്ല: ഹൈക്കോടതി
കൊച്ചി: ബാങ്ക് ഇടപാടുകാര്‍ നല്കുന്ന നാണയങ്ങളും ചെറിയ നോട്ടുകളും എണ്ണിത്തിട്ടപ്പെടുത്താന്‍ ആളില്ലെന്ന കാരണത്താല്‍ സ്വീകരിക്കില്ലെന്നു പറയാന്‍ ബാങ്കുകള്‍ക്ക് അവകാശമില്ലെന്നു ഹൈക്കോടതി. ചെറിയ മൂല്യമുള്ള നോട്ടുകളും നാണയങ്ങളും സ്വീകരിക്കാന്‍ ബാങ്കുകള്‍ക്കു ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ ഇന്ത്യന്‍ ബാങ്കിന്റെ ബ്രാഞ്ചില്‍ ചെറിയ നോട്ടുകളും നാണയങ്ങളും സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് റോഡിലെ പെട്രോള്‍ പമ്ബുടമയായ എം.സതീഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ചിന്റെ വിധി. പ്രതിദിനം 4.5 ലക്ഷം രൂപ പമ്ബിനിന്നു ബാങ്കിലടയ്ക്കുന്നുണ്ട്.
ഇതില്‍ നാണയങ്ങളും 50 രൂപ വരെയുള്ള കറന്‍സിയുമായി ഒന്നര ലക്ഷം രൂപയുണ്ടാകും. ഇവ എണ്ണിത്തിട്ടപ്പെടുത്താന്‍ ആളില്ലെന്നു ചൂണ്ടിക്കാട്ടി ബാങ്ക് അധികൃതര്‍ മേയ് ഏഴു മുതല്‍ ചെറിയ നോട്ടുകളും നാണയങ്ങളും എടുക്കില്ലെന്ന് അറിയിച്ചതായി ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്