×

പണം മുഴുവന്‍ മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക്‌; പഞ്ചായത്തുകളുടെ അവകാശം സര്‍ക്കാര്‍ നിഷേധിച്ചു

തങ്ങളുടെ പ്രദേശത്ത് അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇത്തരമൊരു സംവിധാനമൊരുക്കിയത്. പലരും ഈ നിധിയിലേക്ക് വര്‍ഷങ്ങളായി പണം നല്‍കിവരുന്നുമുണ്ട്. ഇതിനാണ് വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൂടുതല്‍ സഹായമെത്തും. പ്രാദേശിക പുനരുദ്ധാരണ വികസനങ്ങളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പ്രാദേശിക ഫണ്ട് ശേഖരണത്തിലൂടെ പലതും ചെയ്യാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. ഇതാണ് സംസ്ഥാന സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നത്. വികേന്ദ്രീക്രത ഭരണമെന്നതിന്റെ സാധ്യതകളാണ് അടയ്ക്കുന്നത്.

പ്രളയത്തെത്തുടര്‍ന്ന് പുനരധിവാസത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് സഹായങ്ങള്‍ നല്‍കാമായിരുന്നു. ഈ അടിയന്തര സഹായത്തിലേക്ക് പണംനല്‍കാന്‍ പലരും തയ്യാറാകുകയും ചിലര്‍ ചെക്ക് നല്‍കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഫണ്ട് ശേഖരിക്കുന്നത് വിലക്കി ഉത്തരവിറങ്ങിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിന്റെ ഈ മാസം 23-ലെ ഉത്തരവുപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍നിന്ന് തുക സംഭാവനയായി നല്‍കാം. ഇതിന് സര്‍ക്കാറില്‍നിന്ന് പ്രത്യേക അനുമതി ആവശ്യവുമില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തംനിലയില്‍ തുക സമാഹരിച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനനല്‍കാം. എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്വന്തം ദുരിതാശ്വാസ ഫണ്ടിലേക്ക് തുകകള്‍ സ്വീകരിക്കാന്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. അതത് പഞ്ചായത്തുകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ആരെങ്കിലും ഫണ്ടുനല്‍കിയാല്‍ അത് നേരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം.

സര്‍ക്കാര്‍ തീരുമാനിക്കുന്ന മുറയ്ക്ക് പഞ്ചായത്തുകളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയില്‍നിന്ന് പണം അനുവദിക്കും. ഇതിലൂടെ കേന്ദ്രീകൃത ഇടപെടല്‍ മാത്രമേ നടക്കൂവെന്ന് ഉറപ്പാക്കുകായണ് സര്‍ക്കാര്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top