×

“ഉപദേശം തേടി മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യബുദ്ധിയുള്ള ആരും പറയില്ല ‘ – മുഖ്യമന്ത്രി വിജയന്‍

തിരുവനന്തപുരം: കോവിഡ് അപ്‌ഡേറ്റുകള്‍ക്കായുള്ള വാര്‍ത്താ സമ്മേളനം പി ആര്‍ വര്‍ക്കാണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. മുഖ്യമന്ത്രി പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിന് പിആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നും പ്രതിപക്ഷത്തിന്റെ ആരോപണം. ഈ ആരോപണത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

‘നിങ്ങള്‍ (മാധ്യമപ്രവര്‍ത്തകര്‍)കുറച്ചുകാലമായല്ലോ ഈ കയ്യിലും കുത്തി നടക്കുന്നു. ഇപ്പോള്‍ പുതുതാതായിട്ട് വന്നതല്ലല്ലോ. ഞാനും കുറച്ചുകാലമായി ഈ കയ്യിലും കുത്തി ഇവിടെ നില്‍ക്കുന്നു. നമ്മള്‍ തമ്മില്‍ ആദ്യമായി കാണുകയല്ല. കുറെ കാലമായി കാണുകയാണ്. നമ്മള്‍ തമ്മില്‍ എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെയെങ്കിലും ഉപദേശം തേടി മറുപടി പറയുന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യബുദ്ധിയുള്ള ആരും പറയില്ല’- ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പറഞ്ഞു

‘നിങ്ങള്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നല്ലേ? ഞാന്‍ അതിനെല്ലാം മറുപടി പറയുന്നത് പിആര്‍ ഏജന്‍സിയെ ബന്ധപ്പെട്ടാണോ? നിങ്ങള്‍ക്ക് എന്ത് ചോദിക്കണമെന്ന് ചിലപ്പോള്‍ നിര്‍ദ്ദേശം വരാറുണ്ട്. ഞാന്‍ ഫ്രീയായിട്ട് നില്‍ക്കുന്നു. നിങ്ങള്‍ ഫ്രീയായിട്ട് ചോദിക്കുന്നു. ഏതെങ്കിലും ചോദ്യത്തിന് ഞാന്‍ മറുപടി പറയാതിരിക്കുന്നുണ്ടോ? ഏതെങ്കിലും പിആര്‍ ഏജന്‍സിയുടെ നിര്‍ദേശത്തിന് കാത്തുനില്‍ക്കുകയാണോ? എന്നെ ഈ നാടിന് അറിയില്ലേ? മറ്റുള്ളവര്‍ പറയുന്നത് നിങ്ങള്‍ ഏറ്റെടുത്തതുകൊണ്ടാണ് ഇത് പറയുന്നത്’മുഖ്യമന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top