നടിയെ ഭീഷണിപ്പെടുത്തി അനാശാസ്യത്തിന് തള്ളിവിട്ടു; ദമ്ബതികള്‍ അറസ്റ്റില്‍
സിനിമാ ലോകത്തെയാകെ പിടിച്ചുകുലുക്കുന്ന സെക്‌സ് റാക്കറ്റ് കഥകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി. തെലുങ്കു സിനിമാ രംഗത്താണ് കഥകള്‍ ഉയര്‍ന്നുവരുന്നത്. താരങ്ങളെ വിദേശ രാജ്യങ്ങളിലെത്തിച്ച് ഡീലിങ് നടത്തുന്ന ദമ്ബതികള്‍ യുഎസിലെ ചിക്കാഗോയില്‍ പിടിയിലായതോടെയാണ് സംഭവം പുറം ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്.
തെലുങ്ക് താരങ്ങളെ അനാശാസ്യ പ്രവര്‍ത്തനത്തിലേക്കെത്തിച്ച ഇന്ത്യന്‍ ദമ്ബതികളായ ശ്രീരാജ് ചൊന്നുപട്ടി(34 ), ചന്ദ്ര (31) എന്നിവരാണ് അറസ്റ്റിലായത്. യുഎസിലെ പരിപാടിയ്‌ക്കെത്തിയപ്പോഴാണ് താരത്തെ ഭീഷണിപ്പെടുത്തി ദമ്ബതികള്‍ അപ്പാര്‍ട്‌മെന്റിലെത്തിച്ചത്. 3000 യുഎസ് ഡോളറാണ് ഇവര്‍ ഒരാള്‍ക്ക് ചാര്‍ജ് ചെയ്യുന്നത്.
കിഷന്‍ എന്നു പേരുള്ള ശ്രീരാജ് യുഎസിലെ ബിസിനസുകാരനാണ്. തെലുങ്കില്‍ ഇയാള്‍ സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. നടിയെ ഭീഷണിപ്പെടുത്തി അപ്പാര്‍ട്‌മെന്റില്‍ എത്തിക്കുകയാണ് ചെയ്തത്. യുഎസിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം. ഇവരുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ 70 കോണ്ടം പോലീസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത ദമ്ബതികളെ ജയിലിലേക്ക് മാറ്റി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്