‘ഇപ്പോള്‍ താന്‍ അപകടകരമായ മാനസികാവസ്ഥിലാണ് – ഗുണ്ടകളും മാഫിയാകളും മധ്യപ്രദേശ് വിട്ടുപോകണം ‘ – മുഖ്യമന്ത്രി
ഭോപ്പാല്‍: മാഫിയ സംഘങ്ങള്‍ക്ക് അന്ത്യശാസനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഈ ദിവസങ്ങളില്‍ താന്‍ അപകടകരമായ മാനസികാവസ്ഥയിലാണ്. ഗൂണ്ടകളും മാഫിയകളും മര്യാദക്കാരാകണം, അല്ലെങ്കില്‍ സംസ്ഥാനം വിട്ടുപോകണം. ഇനിയും ജനങ്ങളെ ദ്രോഹിച്ചാല്‍ 10 അടി താഴ്ചയില്‍ അടക്കം ചെയ്യുമെന്നും മുഖ്യമന്ത്രി. മയക്കുമരുന്ന് മാഫിയ, ഭൂമാഫിയ, ചിട്ടി മാഫിയ, ഗുണ്ടകള്‍ എന്നിവരെ വെറുതേ വിടില്ല. സംസ്ഥാനത്തെ മയക്കുമരുന്ന് പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര വകുപ്പുകളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും ഹൊഷാങ്ബാദിലെ ഒരു ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.
‘ഞാന്‍ ഇപ്പോള്‍ അപകടകരമായ മാനസികാവസ്ഥയിലാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഞാന്‍ വെറുതെ വിടില്ല. ഒന്നുകില്‍ മര്യാദക്കാരാവുക അല്ലെങ്കില്‍ മധ്യപ്രദേശില്‍ നിന്ന് പുറത്തുപോകുക, അല്ലാത്തപക്ഷം, ഞാന്‍ ചെയ്യും നിങ്ങളെ 10 അടി ആഴത്തില്‍ കുഴിച്ചിടുക, നിങ്ങള്‍ എവിടെയാണെന്ന് ആരും അറിയുകയില്ല. ‘
ജനങ്ങള്‍ക്ക് സ്വസ്ഥതയും സമാധാനവുമാണ് വേണ്ടത്. അതിനാണ് ഭരണാധികാരികള്‍ ശ്രമിക്കുകയെന്നും ചൗഹാന്‍. സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ നിയമം അനുസരിക്കുന്ന പൗരന്മാര്‍ക്ക് പൂക്കളേക്കാള്‍ മൃദുവാണെന്നും തിന്മയുള്ളവര്‍ക്ക് ഇടിമിന്നലിനെക്കാള്‍ മാരകമാണെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്