കുമ്ബസാരം ; മതവിശ്വാസിയാണെങ്കില്‍ അതിന്റെ ചട്ടങ്ങള്‍ പാലിക്കാനും ബാധ്യസ്ഥരാണ്- ഹൈക്കോടതി
നിര്‍ബന്ധിത കുമ്ബസാരം വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.ഏതെങ്കിലും മതമോ വിശ്വാസമോ തെരഞ്ഞെടുക്കാന്‍ രാജ്യത്തെ ഒരു പൗരനെയും ആരെയും നിര്‍ബന്ധിക്കുന്നില്ലെന്ന് കോടതി.
സ്വന്തം ഇഷ്ടപ്രകാരം ഏത് മതത്തിലും വിശ്വസിക്കാന്‍ പൗരന് അവകാശമുണ്ട്. മതവിശ്വാസിയാണെങ്കില്‍ അതിന്റെ ചട്ടങ്ങള്‍ പാലിക്കാനും അവര്‍ ബാധ്യസ്ഥരാണ്.
എന്തെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ മതത്തില്‍ വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.
നിര്‍ബന്ധിച്ച് കുമ്ബസരിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം വരിക്കോലി സ്വദേശി സി എസ് ചാക്കൊയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കുമ്ബസരിച്ചില്ല എന്ന കാരണത്താല്‍ സഭാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്