ജനുവരി 1 മുതല്‍ 5 രൂപ കൂട്ടിയേക്കും ; അന്തിമ തീരുമാനം ഉടന്‍ = മന്ത്രി ചിഞ്ചുറാണി
October 27, 2022 11:28 amPublished by : Chief Editor
സംസ്ഥാനത്ത് പാല്‍ വില അഞ്ചുരൂപ വര്‍ധിപ്പിക്കും. ലിറ്ററിന് അഞ്ചുരൂപയായാണ് വര്‍ധിപ്പിക്കുക. പരിശോധന പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിലവര്‍ധനവെന്ന് മന്ത്രി ജെ ചിഞ്ചു റാണി മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ശകരുടെ ഉള്‍പ്പെടെ അഭിപ്രായം തേടിയതിന് ശേഷമായിരിക്കും തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടാകും.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പാലിന്റെ വില വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജനുവരി മുതല്‍ വിലവര്‍ധനവ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. വെറ്റിനറി സര്‍വകലാശാലയിലേയും സര്‍ക്കാരിന്റേയും മില്‍മയുടേയും പ്രതിനിധികളാണ് സമിതിയില്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്