×

എട്ടിന് ശേഷം ഒന്‍പതാമത്തെ കോണ്‍ഗ്രസിന്റെ മറ്റൊരു മുന്‍ മുഖ്യമന്ത്രി ബിജെപിയിലേക്ക്

ന്യൂഡല്‍ഹി

കോണ്‍ഗ്രസിന്റെ മറ്റൊരു മുന്‍ മുഖ്യമന്ത്രികൂടി ബിജെപിയിലേക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ കിരണ്‍കുമാര്‍ റെഡ്ഡിയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്നത്.

കോണ്‍ഗ്രസില്‍നിന്ന് കഴിഞ്ഞ ദിവസം രാജിവച്ച അദ്ദേഹം ബിജെപി നേതൃത്വവുമായി കൂടിയാലോചനകള്‍ നടത്തി. ആന്ധ്രയിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് കിരണ്‍കുമാര്‍ റെഡ്ഡി. റോസ്സയ്യ രാജിവച്ചതിനെത്തുടര്‍ന്ന് 2010ലാണ് മുഖ്യമന്ത്രിയായത്. ആന്ധ്രയെ വിഭജിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ 2014ല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച്‌ ‘ജയ് സമൈക്യാന്ധ്ര’ എന്ന പുതിയ പാര്‍ടി രൂപീകരിച്ചു. ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രയുടെ ചുമതല ലഭിച്ചശേഷം കിരണ്‍കുമാര്‍ റെഡ്ഡിയുമായി ചര്‍ച്ച നടത്തി വീണ്ടും കോണ്‍ഗ്രസില്‍ എത്തിക്കുകയായിരുന്നു. എന്‍ ഡി തിവാരി, എസ് എം കൃഷ്ണ, അമരീന്ദര്‍ സിങ്, വിജയ്ബഹുഗുണ, ദിഗംബര്‍ കാമത്ത് അടക്കം പത്തോളാം കോണ്‍ഗ്രസ് മുഖ്യമന്ത്രിരാണ് ബിജെപിയില്‍ ചേര്‍ന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top