അയ്യപ്പ കോപത്തില്‍ തുടര്‍ ഭരണം ഇല്ലാതാകുമെന്ന് ചെന്നിത്തല;
ഹരിപ്പാട്: യു.ഡി.എഫ് ഐതിഹാസികമായ വിജയം നേടാന്‍ പോകുമെന്ന് രേമശ് ചെന്നിത്തല. പിണറായി വിജയനും സര്ക്കാറിനുമെതിരെ അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബസമേതം വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് തിരിച്ച് വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഐതിഹാസിക വിജയം യു.ഡി.എഫ് നേടും ജനങ്ങള്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കും. എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുേമ്ബാള് എല്‍.ഡി.എഫ് കടപുഴകും, ബി.ജെ.പിയുടെ അഡ്രസുണ്ടാകില്ല.
ഈ സര്‍ക്കാറിനെ താഴെയിറക്കാനുള്ള ജനങ്ങളുടെ അവസരമാണിത്.ഏകാധിപത്യത്തിനും സേചാധിപത്യത്തിനുമെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണിത്. ജനങ്ങള്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കും. ഞങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. കേരള ജനത ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊള്ളയും അഴിമതിയും നടത്തിയ ഈ ദുര്‍ഭരണം ജനങ്ങള്‍ക്ക് മടുത്തു.
നിരീശ്വരവാദിയായ പിണറായി വിജയന്‍ അയ്യപ്പന്റെ കാല്പിടിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാറിനൊപ്പമാണെന്ന് പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പ ഭക്തന്‍മാരുടെ വികാരങ്ങളെ ചവിട്ടിമെതിച്ച ഒരു മുഖ്യമന്ത്രിയോട് അയ്യപ്പനും പൊറുക്കില്ല, അയ്യപ്പ വിശ്വാസികളും പൊറുക്കില്ല. ശബരിമലയുടെ പരിശുദ്ധി നശിപ്പിച്ച മുഖ്യമന്ത്രിയാണിത്. തീര്‍ച്ചയായും അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവും പിണറായി വിജയനും സര്ക്കാറിനുമെതിരെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് ഒരു ഐതിഹാസികമായ വിജയം നേടാന്‍ പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പ കോപം സര്‍ക്കാരിനുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. തികഞ്ഞ പ്രതീക്ഷയിലാണ് ബിജെപിയും. അടുത്ത അഞ്ചു വര്‍ഷം കേരളം ആരു ഭരിക്കണമെന്നു ജനം ഇന്നു തീരുമാനിക്കും.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 140 നിയമസഭാ മണ്ഡലങ്ങള്‍ക്കു പുറമേ, മലപ്പുറം ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമുണ്ട്. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷമായി. ഇതിനിടെയാണ് നേതാക്കളുടെ പ്രതീക്ഷ പങ്കുവയ്ക്കല്‍.
സര്‍ക്കാര്‍ ജനങ്ങളുടെ കൂടെ നിന്നിട്ടുണ്ട്, ആ ജനങ്ങള്‍ എല്‍ഡിഎഫിന്റെ കൂടെ നില്‍ക്കുമെന്നാണ് വിശ്വാസം. എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ വിപുലമാണ്. അത് തെളിയിക്കുന്നതായിരിക്കും ഈ തിരഞ്ഞെടുപ്പ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ധര്‍മ്മടം ആര്‍സി അമലാ ബേസിക് യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടതുപോലെ എല്ലാ ദുരാരോപണങ്ങളും അപവാദങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. അതിന്റെ അന്തിമവിധിയാണ് ഇന്ന്. ജനങ്ങളുടെ കരുത്താണ് തിരഞ്ഞെടുപ്പ്. നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യും. കേരളത്തില്‍ മറ്റെവിടെയെങ്കിലും യുഡിഎഫ്-ബിജെപി ധാരണയുണ്ടോ എന്നറിയില്ല. എല്‍ഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. ദേവഗണങ്ങളും ദൈവഗണങ്ങളും സര്‍ക്കാരിനൊപ്പമാണ്. എല്ലാ വിശ്വാസികളുടെയും ആരാധനാമൂര്‍ത്തികള്‍ സര്‍ക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഭരണ തുടര്‍ച്ചയുണ്ടാവില്ലെന്ന എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും മനസമാധാനം തരുന്ന സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം സുകുമാരന്‍ നായര്‍ പറഞ്ഞത്.
കേരളത്തിലെ ജനങ്ങള്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് ചെന്നിത്തലയുടെ പ്രതികരണം. അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടത് സര്‍ക്കാരിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധിയെഴുതാന്‍ പോകുന്ന തിരഞ്ഞെടുപ്പായാണ് തങ്ങള്‍ ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളും ജനവിരുദ്ധ നയങ്ങളും ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യത ഉണ്ടായ കാലഘട്ടമാണ് ഇത്. പ്രതിപക്ഷത്തിന്റെ സ്വീകാര്യത വാനോളം ഉയര്‍ന്നിരിക്കുന്നു എന്നാണ് മനസ്സിലാക്കാനുള്ളത്. ഈ അഴിമതി ഭരണം അവസാനിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരീശ്വരവാദിയായ പിണറായി വിജയന്‍ അയ്യപ്പന്റെ കാലുപിടിക്കുന്നുവെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ശിഥിലമാകുന്നത് സിപിഎമ്മമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ എന്‍ഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് ഇന്ന് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട്. സംസ്ഥാനത്ത് എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് മൊടക്കല്ലൂര്‍ യു.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം കടിച്ചുകീറുന്ന എല്‍ഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്ന നിലയിലേക്ക് വന്നിരിക്കുന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടുകയാണ്. ഇത്രയും ലജ്ജാകരമായ സാഹചര്യം ഇതിന് മുന്‍പ് കേരളത്തിലുണ്ടായിട്ടില്ല. എന്‍ഡിഎയുടെ വളര്‍ച്ചയാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫുമായി നീക്കുപോക്കിന് തയ്യാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന എല്‍ഡിഎഫിനും യുഡിഎഫിനും പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
മറ്റ് പ്രധാന നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. നൂറ് ശതമാനം ആത്മവിശ്വാസത്തിലാണെന്ന് കെ.കെ. രമ. യു.ഡി.എഫിന്റെ ശക്തമായ പിന്തുണയുണ്ടെന്നും അവര്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമ . എല്ലാ വിഭാഗം ജനങ്ങളും നല്ല പിന്തുണയാണ് തരുന്നത്. സിപിഎമ്മിന്റെ വോട്ടുകള്‍ കൂടി സമാഹരിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ട്. വടകരയുടെ വികസനമാണ് മുന്നോട്ടുവെയ്ക്കുന്ന കാര്യങ്ങളിലൊന്ന്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന സന്ദേശം മണ്ഡലത്തില്‍ ശക്തമായി പ്രതിഫലിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണു വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ വൈകുന്നേരം ആറിന് വോട്ടെടുപ്പ് അവസാനിക്കും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലന്പൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലന്പുഴ മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് ആറ് വരെയാക്കി കുറച്ചിട്ടുള്ളത്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമാണ്.
ആകെ 2,74,46,039 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 5,18,520 പേര്‍ കന്നിവോട്ടര്‍മാരാണ്. പുരുഷവോട്ടര്‍മാരുടെ എണ്ണം 1,32,83,724 ഉം സ്ത്രീവോട്ടര്‍മാരുടെ എണ്ണം 1,41,62,025 മാണ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി അധികമായി സജ്ജീകരിച്ചിട്ടുള്ളത് 15730 പോളിങ് ബൂത്തുകള്‍. നിലവിലുള്ള 25041 പോളിങ് ബൂത്തുകള്‍ കൂടിയാകുന്‌പോള്‍ ആകെ ബൂത്തുകളുടെ എണ്ണം 40771.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്