ചേലാകര്‍മത്തിനിടെ കുഞ്ഞിന്റെ മുക്കാല്‍ഭാഗം ലിംഗം മുറിഞ്ഞുപോയി; മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി
തിരൂര്‍: ചേലാകര്‍മം നടത്തിയതിനെത്തുടര്‍ന്ന് 23 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയം മുക്കാല്‍ഭാഗം നഷ്ടപ്പെട്ടു. ചേലാകര്‍മം നടത്തിയ ഡോക്ടര്‍ക്കെതിരേ പരാതിയുമായി കുട്ടിയുടെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. മലപ്പുറം ജില്ലയിലെ മാറഞ്ചേരി മുക്കാല സ്വദേശി പഴങ്കരയില്‍ നൗഷാദ്, ഭാര്യ ജമീല, ഭര്‍ത്തൃമാതാവ് കുഞ്ഞുമോള്‍ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഏപ്രില്‍ 18നാണ് കുട്ടിയെ ചേലാകര്‍മത്തിന് വിധേയമാക്കുന്നത്. കുട്ടിയുടെ ജനനേന്ദ്രിയം ഗുരുതര പരുക്കേറ്റതോടെ മൂത്രം പോകാന്‍ അടിവയറ്റില്‍ ദ്വാരം ഉണ്ടാക്കിയിരിക്കുകയാണ്. ജനനേന്ദ്രിയത്തിന്റെ മുക്കാല്‍ ഭാഗം നഷ്ടപ്പെട്ടതായി വിദഗ്ധ ഡോക്ടര്‍മാര്‍ പറഞ്ഞതായി കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. തിരൂരിലെ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങിന് എത്തിയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്.
തിരൂരിലെ കമ്മിഷന്‍ സിറ്റിങ്ങില്‍ പരാതി സ്വീകരിച്ച കമ്മിഷനംഗം മോഹന്‍കുമാര്‍ ആരോഗ്യവകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്