×

ആർപ്പുവിളികൾ ആഘോഷമാക്കി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ ; പ്രകടനം നടത്തി ഗതാഗത തടസം ഉണ്ടാകുന്നത് ആവുന്നത്ര ഒഴിവാക്കണം. ‘

കോട്ടയം: ആരവങ്ങൾ ആവേശമാക്കി വിജയത്തിന്റെ വീര്യം നുകർന്ന് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ. പ്രചാരണത്തിന്റെ ആദ്യ ഘട്ടം പിന്നിട്ടതോടെ അണികൾ ഇരട്ടി ആവേശത്തിലാണ്. ഇന്ന് രാവിലെ നാമനിർദേശ പത്രിക കൂടി സമർപ്പിക്കുന്നതോടെ തിരഞ്ഞെടുപ്പിന്റെ ആവേശം സമസ്തസീമയും ലംഘിക്കുമെന്ന് ഉറപ്പായി.

ഇന്നലെ രാവിലെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം. കേരള കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും മുൻ നിര നേതാക്കൾക്കൊപ്പം കടുത്തുരുത്തിയിൽ എത്തിയ സ്ഥാനാർത്ഥിയെ പുഷ്പവൃഷ്ടിയോടെയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം സ്വീകരിച്ചത്.

ഓരോരുത്തരുടെയും അടുത്തെത്തി കുശലം പറഞ്ഞും, ചിരിച്ചും കൈ കൊടുത്തും അവരിൽ ഒരാളായി തോമസ് ചാഴികാടൻ മാറി. അമ്മമാരുടെ സ്വന്തം മകനായി, സഹോദരിമാരുടെ സഹോദരനായി, ജേഷ്ഠതുല്യനായി ഓരോ വോട്ടർമാരും തോമസ് ചാഴികാടനെ നെഞ്ചേറ്റിയ കാഴ്ചയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കാണാൻ കഴിഞ്ഞത്.

ഓരോ വേദിയിലും നൂറുകണക്കിന് സ്ത്രീകളാണ് സ്ഥാനാർത്ഥിയെ പിൻതുണയും മുദ്രാവാക്യം വിളികളുമായി നിറഞ്ഞ് നിന്നത്. കടുത്തുരുത്തിയിലെ പര്യടനം പൂർത്തിയാക്കിയ സ്ഥാനാർത്ഥി കോട്ടയം പ്രസ്‌ക്ലബിന്റെ പ്രത്യേക തിരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയായ ബാറ്റിൽ 2019 ലാണ് പങ്കെടുത്തത്.

പ്രസന്ന വദനനായി, പരിചിത മുഖങ്ങൾക്ക് കൈ കൊടുത്ത് പരിചയം പുതുക്കിയാണ് സ്ഥാനാർത്ഥി പ്രസ്‌ക്ലബിലെത്തിയത്. മാധ്യമപ്രവർത്തകരുടെ മൂർച്ചയേറിയ ചോദ്യങ്ങൾക്ക് സ്വതസിദ്ധമായ പുഞ്ചിരിയിൽ മറുപടി നൽകിയ സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഒരു തവണ പോലും പതറിയില്ല.

ഇവിടെ നിന്ന് സ്ഥാനാർത്ഥി നേരെ എത്തിയത് ബസേലിയസ് കോളേജിലാണ്. കെ.എസ്്.യു പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ മുദ്രാവാക്യം വിളിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. മാലയും ബൊക്കെയും നൽകി കെഎസ് യു പ്രവർത്തകർ വൻ സ്വീകരണം തന്നെ സ്ഥാനാർത്ഥിക്ക് ഒരുക്കി നൽകിയിരുന്നു. തുടർന്ന് കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ പരിപാടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇന്നലത്തെ പ്രചാരണം സമാപിച്ചത്.

 

നാമനിർദേശ പത്രികാ സമർപ്പണത്തിന് പടുകൂറ്റൻ പ്രകടനം വേണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകരെ വിലക്കി കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ. ‘ഒക്കെ നല്ലതാണ്. പക്ഷെ , ഈ കൊടുംചൂടില്‍ നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കാന്‍ ഞാനില്ല, പൊരിവെയിലത്തെ പ്രകടനം വേണ്ട, പ്രകടനം നടത്തി ഗതാഗത തടസം ഉണ്ടാകുന്നത് ആവുന്നത്ര ഒഴിവാക്കണം. ‘ ചാഴികാടന്‍ പറഞ്ഞു .

 

അതോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തോടുകൂടിയുള്ള പ്രകടനം ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു യു ഡി എഫ് .

 

ഇന്ന് രാവിലെ 12 ന് കളക്ടറേറ്റിൽ വൻ പ്രകടനമായി എത്തി വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുന്നിൽ പത്രിക സമർപ്പിക്കണമെന്നായിരുന്നു പ്രവർത്തകരുടെ ആഗ്രഹം. എന്നാൽ, പൊരിവെയിലിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രകടനം നടത്തേണ്ട ആവശ്യമില്ലെന്ന നിലപാട് സ്ഥാനാർത്ഥി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചു മടങ്ങിയ പ്രിയ സുഹൃത്ത് ഡി സി സി സെക്രട്ടറി കെ സി നായര്‍ക്ക് സൂര്യാഘാതം ഉണ്ടായ കാര്യം ചാഴികാടന്‍ പ്രവര്‍ത്തകരെ ഓര്‍മ്മിപിച്ചു .

അതിനാല്‍ സ്ഥാനാര്‍ഥിയേയും കൂട്ടി പ്രവർത്തകർക്കൊപ്പം കളക്ടറേറ്റിൽ എത്തി പത്രിക സമർപ്പിക്കാനാണ് യു ഡി എഫിന്‍റെ നീക്കം. മണ്ഡലത്തിന്‍റെ ചുമതലയുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇത് അംഗീകരിച്ചിട്ടുണ്ട് .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top