ചന്ദ്രാ ലക്ഷ്മണ്‍ ശബരിമലയില്‍ പോയത് തന്നെയാണ്: പക്ഷേ ….
സീരിയല്‍ സിനിമാ താരം ചന്ദ്രാലക്ഷ്മണ്‍ ശബരിമലയില്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. ഇതിന്റെ പേരില്‍ പല തര്‍ക്കങ്ങളും നടക്കുന്നുമുണ്ട്. പതിനെട്ടാം പടിക്കുമുന്നില്‍ നില്‍ക്കുന്ന ചിത്രം ചന്ദ്ര തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് പുകിലു തുടങ്ങിയത്. എന്നാല്‍ താന്‍ നില്‍ക്കുന്നത് യഥാര്‍ഥ ശബരിമലയിലല്ലെന്നും നോര്‍ത്ത് ശബരിമല എന്നറിയപ്പെടുന്ന രാജാ അണ്ണാമലൈപുരം സ്വാമി അയ്യപ്പന്‍ ക്ഷേത്രത്തിലാണെന്നും ചന്ദ്ര തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
”ഇത് ശബരിമല അല്ല, നോര്‍ത്ത് ശബരിമല എന്നറിയപ്പെടുന്ന തമിഴ്‌നാട്, ആര്‍.എ. പുരത്തെ രാജാ അണ്ണാമലൈപുരം സ്വാമി അയ്യപ്പന്‍ ക്ഷേത്രമാണിത്. ഇന്നലെ ഇവിടെ ദര്‍ശനത്തിനു പോയപ്പോള്‍ പതിനെട്ടാം പടിക്കു മുന്നില്‍ നിന്നെടുത്ത ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതോടെ പലരും സംശയങ്ങളുമായെത്തി. ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ മാതൃകയില്‍ തമിഴ്‌നാട്ടിലെ പ്രശസ്തമായ ചെട്ടിനാട് കുടുംബം പണികഴിപ്പിച്ച ക്ഷേത്രമാണിത്.
ശബരിമലയിലെ പൂജാവിധികളൊക്കെ അതേപടി ഇവിടെ പിന്തുടരുന്നു. ഇവിടെ 365 ദിവസവും ദര്‍ശനം നടത്താമെങ്കിലും പതിനെട്ടാം പടി വഴി ദര്‍ശനത്തിനെത്തുന്നതിനു ചില നിയന്ത്രണങ്ങളുണ്ട്. ഇരുമുടിയേന്തി പതിനെട്ടാം പടി ചവിട്ടുന്നതിനു മണ്ഡലകാലത്തും ചില പ്രത്യേക ദിവസങ്ങളിലും മാത്രമേ അനുവദിക്കൂ. കന്നിമൂല ഗണപതിയും മാളികപ്പുറത്തമ്മയുമെല്ലാം ഇവിടെയുമുണ്ട്. എല്ലാ ദിവസവും ദര്‍ശനം നടത്താവുന്ന ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല.”- ചന്ദ്രാ ലക്ഷ്മണ്‍ വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്