ഇല്ല – ചെയര്‍മാന്‍ സ്ഥാനം വിട്ട് ചര്‍ച്ചകളില്ല – മറ്റ് വാര്‍ത്തകള്‍ വാസ്ത വിരുദ്ധം – പി ജെ ജോസഫ്

തൊടുപുഴ : കോലം കൂടി കത്തിച്ചതോടെ തന്റെ വാദമുഖങ്ങളില്‍ കടുത്ത നിലപാടുകളുമായി പി ജെ ജോസഫ്. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ എന്ന തസ്തിക വിട്ട് ചര്‍ച്ചകള്‍ ഇല്ല. ഭരണ ഘടനയനുസരിച്ചും ലയന സമയത്തുണ്ടായ ആവശ്യങ്ങളുമാണ് ഇവിടെ പ്രസക്തമായിട്ടുള്ളത്.
പാര്‍ട്ടിയിലെ സീനിയോറിട്ടി വച്ചാണ് ജോസഫ്- മാണി ലയനകാലത്ത് കെ എം മാണിക്ക് ചെയര്‍മാന്‍ഷിപ്പ് താന്‍ വിട്ട് നല്‍കിയത്. അന്ന് മാണി സാര്‍ ‘ ഞാനല്ലെ ഔസേപ്പച്ചാ സീനിയോറിട്ടിയില്‍ ഒന്നാമത്, അതിനാല്‍ ചെയര്‍മാന്‍ ഇപ്പോള്‍ താനാകാം’ എന്നാണ് മാണി സാര്‍ പറഞ്ഞത്.
അടുത്ത ദിവസം പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേരും. അവിടെ വച്ച് നിയമസഭാ ലീഡറെ നിശ്ചയിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് ജോസഫ് പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്