×

‘തീവ്രവാദികളും ആക്ടിവിസ്റ്റുകളും മല കയറാന്‍ വരും ‘ ക്ഷേത്രത്തിന്‌ സുരക്ഷ വര്‍ധിപ്പിക്കണം;  കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നത്‌ ഇങ്ങനെ. 

ഇന്റലിന്‍സ്‌ റിപ്പോര്‍ട്ട്‌ അടിസ്ഥാനത്തില്‍ ‘ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും’ ശബരിമല കയറാന്‍ വരും എന്നും പ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം എന്നും ആവശ്യമായ സുരക്ഷ ഒരുക്കണം എന്നും ക്രമസമാധാനം പാലിക്കണമെന്നും കേന്ദ്ര നിര്‍ദ്ദേശം
നാല്‌ പാരഗ്രാഫുകളാണ്‌ കത്തുള്ളത്‌.
ഇതില്‍ ആദ്യ ഭാഗത്തിലാണ്‌ സുരക്ഷ വേണമെന്ന്‌ വിശദീകരിക്കുന്നത്‌. സുപ്രീംകോടതി വിധി കേരള സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ശബരിമല ക്ഷേത്രത്തില്‍ സുരക്ഷാ ക്രമീകരണം ശക്തമാക്കണമെന്നാണ്‌ ആവശ്യം.
ഇത്‌ വാക്കുകളില്‍ തന്നെ വ്യക്തമാണ്‌
രണ്ടാമത്തെ പാരയില്‍ കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ വിശദീകരിക്കുന്നു. ആക്ടിവിസ്റ്റുകളും ഇടത്‌ സംഘടനകളും സ്‌ത്രീകളെ ശബരിമലയിലേക്ക്‌ പോകാനായി നിര്‍ബന്ധിക്കുന്നുണ്ട്‌. ഇതിനെ വിശ്വാസികള്‍ എതിര്‍ക്കും. നിലയ്‌ക്കലില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധത്തിന്‌ ശ്രമിക്കും.
അതുകൊണ്ട്‌ നിലയ്‌ക്കലിലും എരുമേലിയിലും സുരക്ഷ കര്‍ശനമാക്കണമെന്നാണ്‌ കേന്ദ്രം ആവശ്യപ്പെടുന്നത്‌. കേരളത്തിലുട നീളം കോടതി വിധിക്കെതിരെ പ്രതിഷേഘം നടക്കും. ഇതില്‍ ആയിരങ്ങള്‍ അണിനിരക്കും. ഈ സാഹചര്യത്തില്‍ വേണ്ടത്ര കരുതലെടുക്കണം. തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും സുരക്ഷ വേണമെന്നാണ്‌ കേന്ദ്രം ആവശ്യപ്പെട്ടത്‌

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top