×

കര്‍ഷകര്‍ക്ക് 6000 രൂപ പണം നല്‍കും, അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍, അങ്കണാവിട ആശവര്‍ക്കര്‍മാരുടെ ശമ്പളം കൂട്ടി – വമ്പന്‍ പദ്ധതികളുമായി മോദി സര്‍ക്കാര്‍ – മുദ്ര പദ്ധതിയില്‍ 70 % വനിതകള്‍

കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കുന്നു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്ബത്തിക ശക്തിയായെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. രാജ്യം സാമ്ബത്തിക വളര്‍ച്ച കൈവരിച്ചു. സുസ്ഥിര, അഴിമതി രഹിത ഭരണം മോദി സര്‍ക്കാരിന് കാഴ്ചവെക്കാനായി. രാജ്യത്തിന്റെ ആത്മഭിമാനം ഉയര്‍ത്തി. 2022ഓടെ നവഭാരതം നിര്‍മ്മിക്കും. പണപ്പെരുപ്പം 4.6 ശതമാനം കുറച്ചു. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആത്മവിശ്വാസം തിരിച്ചുനല്‍കി. ജനത്തിന്റെ നടുവൊടിച്ച വിലക്കയറ്റത്തിന്റെ നടുവൊടിച്ചുവെന്നും പീയുഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

ധനക്കമ്മി 3.4 ശതമാനത്തിലേക്ക് കുറയ്ക്കാനായി. 2018 ഡിസംബറില്‍ പണപ്പെരുപ്പം 2.1 ശതമാനം മാത്രമായിരുന്നു. പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധന സഹായം നല്‍കാന്‍ കഴിഞ്ഞു.സമ്ബദ്ഘടനയില്‍ അടിസ്ഥാനപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. യുപിഎ സര്‍ക്കാരിന്റെ കാലത്തെ കിട്ടാക്കടം എന്‍ഡിഎ സര്‍ക്കാര്‍ കണ്ടെത്തി.

രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പീയുഷ് ഗോയല്‍ പാര്‍ലമെന്റിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാരായ സുഷമാ സ്വരാജ്, രാജ്‌നാഥ് സിങ്, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ പാര്‍ലമെന്റിലെത്തി. തുടര്‍ന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ബജറ്റ് അംഗീകരിച്ചു.

തൊഴിലാളികള്‍ക്ക് ഒരുപിടി സമ്മാനങ്ങളുമായാണ് പീയുഷ് ഗോയലിന്റെ ബജറ്റ് അവതരണം
അസംഘടിത തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍
അങ്കണാവിട ആശവര്‍ക്കര്‍മാരുടെ ശമ്പളം കൂട്ടി
ഇ എസ് ഐ പരിധി ഉയര്‍ത്തി
സര്‍വ്വീസിലിരിക്കെ തൊഴിലാളി മരിച്ചാല്‍ കുടുംബത്തിന് 6 ലക്ഷം രൂപ

കിസാന്‍ സമ്മാന്‍ പദ്ധതി 75000 കോടി രൂപ
22 വിളകള്‍ക്ക് ഒന്നര ഇരട്ടി മിനിമം താങ്ങുവില പ്രഖ്യാപിച്ചു
എല്ലാ വീടുകളും വൈദ്യുതീകരിക്കും
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും
കിട്ടാക്കടം തിരിച്ചു പിടിച്ചു

മുദ്ര പദ്ധതിയില്‍ 70 % വനിതകള്‍

ധനക്കമ്മി 3.4 ശതമാനത്തിലേക്ക് കുറയ്ക്കാനായി. 2018 ഡിസംബറില്‍ പണപ്പെരുപ്പം 2.1 ശതമാനം മാത്രമായിരുന്നു. പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധന സഹായം നല്‍കാന്‍ കഴിഞ്ഞു.സമ്ബദ്ഘടനയില്‍ അടിസ്ഥാനപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. യുപിഎ സര്‍ക്കാരിന്റെ കാലത്തെ കിട്ടാക്കടം എന്‍ഡിഎ സര്‍ക്കാര്‍ കണ്ടെത്തി.

രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top