300 കുട്ടികള്‍ മൂന്ന് ഏക്കര്‍ ഭൂമി – ഇല്ലാത്ത സിബിഎസ്ഇ സ്‌കൂളുകള്‍ പൂട്ടും – താക്കീതുമായി സര്‍ക്കാര്‍
കൊച്ചി: സംസ്ഥാനത്ത് ഈ അധ്യായന വര്‍ഷം താഴ് വീഴുന്നത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന രണ്ടായിരത്തോളം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍. വരുന്ന അധ്യയനവര്‍ഷംമുതല്‍ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. കേസ് മെയ് 23-ന് കോടതിയുടെ പരിഗണനയ്ക്ക് വരും.
ഈസ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ എട്ടാംക്ലാസുവരെ ടി.സി. ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. ഒന്‍പത്, പത്ത് ക്ലാസുകളില്‍ വയസ്സുതെളിയിക്കുന്ന രേഖയുടെയും പ്രവേശനപരീക്ഷയുടെയും അടിസ്ഥാനത്തില്‍ ഈവര്‍ഷം പ്രവേശനവും നല്‍കാം.
സംസ്ഥാനത്തൊട്ടാകെ 870 സ്‌കൂളുകള്‍ സി.ബി.എസ്.ഇ. അടക്കമുള്ള ബോര്‍ഡുകളില്‍ അഫിലിയേഷന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. ഇവയ്‌ക്കൊന്നും സര്‍ക്കാര്‍ ഇതുവരെ എതിര്‍പ്പില്ലാരേഖ നല്‍കിയിട്ടില്ല. ഹൈക്കോടതി ഉത്തരവുപ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അംഗീകാരത്തിന് സര്‍ക്കാരില്‍ അപേക്ഷ നല്‍കാം. ഇതിന് മാനദണ്ഡങ്ങള്‍ പാലിച്ച് അപേക്ഷ നല്‍കാനായിരുന്നു കോടതിനിര്‍ദ്ദേശം.അംഗീകാരത്തിന് ലഭിച്ച അപേക്ഷകളില്‍ പരിശോധന നടക്കുകയാണ്. നിയമവശങ്ങള്‍ പരിഗണിച്ചായിരിക്കും നടപടികളെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.
അംഗീകാരമില്ലാത്തതിന്റെ പേരില്‍ സംസ്ഥാനത്തെ ഒറ്റ ഇംഗ്ലീഷ് മീഡിയം സ്‌കുളും പൂട്ടില്ലെന്നും എതിര്‍പ്പില്ലാരേഖയ്ക്കായുള്ള അപേക്ഷ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് രാമദാസ് കതിരൂര്‍ പറഞ്ഞു.
350-ലേറെ കുട്ടികളും 2.80 ഏക്കര്‍ സ്ഥലവും കെട്ടിടവും കളിസ്ഥലവും മറ്റുസൗകര്യങ്ങളും വേണമെന്നതാണ് മാനദണ്ഡം. എന്നാല്‍, മിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്കും ഇതുപാലിക്കാനായില്ല. ഒന്നുമുതല്‍ ഏഴാംക്ലാസ് വരെയാണ് ഭൂരിപക്ഷം സ്‌കൂളുകളും. വിദ്യാര്‍ത്ഥികളുടെ എണ്ണം 300-ല്‍ താഴെയുമാണ്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് നിയമപരമായി തുടരാനാവില്ലെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. രതീഷ് കാളിയാടന്‍ പറഞ്ഞു. ഏഴുവരെ മാത്രം ക്ലാസുകളുള്ള സ്‌കൂളുകള്‍ക്ക് സി.ബി.എസ്.ഇ.യുടെ അംഗീകാരം ആവശ്യവുമില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്