കലാഭവന്‍ മണിയുടെ മരണം; സിബിഐ വിനയന്റെ മൊഴി എടുക്കും
കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ക്ലൈമാക്‌സുമായി ബന്ധപ്പെട്ട് സിബിഐ സംവിധായകന്‍ വിനയന്റെ മൊഴി എടുക്കും. മണിയുടെ മരണം കൊലപാതകമാണെന്നാണ് ചിത്രത്തില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ സംവിധായകന്റെ മൊഴി എടുക്കുന്നത്.
തന്നോടൊപ്പം ചേര്‍ന്ന് നിന്ന സുഹൃത്തുക്കളില്‍ ഒരാളാണ് മണിയെ കൊല ചെയ്തതെന്നാണ് കഥയില്‍ പറഞ്ഞിരിക്കുന്നത്. കേസന്വേഷണം പുരോഗമിക്കുന്ന വേളയിലാണ് ഇത്തരത്തിലുള്ള ഒരു സിനിമ കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ സിബിഐയുടെ ചോദ്യം ചെയ്യലില്‍ വിനയനിലൂടെ എന്തെങ്കിലും ലഭിക്കുമോ എന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ രണ്ടര വര്‍ഷ കാലമായി മണിയുടെ മരണവുമായി ബന്ധപ്പെട്ട് കേരള പൊലീസും സിബിഐയും അന്വേഷിച്ചെങ്കിലും ഇതു വരെ അതിന്റെ യാഥാര്‍ത്ഥ്യം വെളിച്ചത്തു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല . .
നിലവില്‍ ചിത്രം ഇറങ്ങിയ എല്ലാ കേന്ദ്രങ്ങളിലും വന്‍ ഹിറ്റോടുകൂടി പുരോഗമിക്കുകയാണ്. മണി എങ്ങനെ മരിച്ചു, ആരിലൂടെയാണ് മണി മരണത്തിനിരയായത് എന്നതിനെ പറ്റി അറിയാന്‍ ജനങ്ങള്‍ക്കും ഇപ്പോള്‍ ആകാംഷയാണ്. .
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്