×

‘ ഗുരുവായൂരപ്പന്റെ കാശ് സര്‍ക്കാര്‍ പണമല്ല ‘ സിംഗിള്‍ ബഞ്ച് വിധി ശരി വച്ച് ഫുള്‍ ബഞ്ച്

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പത്തു കോടി രൂപ സംഭാവന നല്‍കിയ നടപടി നിയമ വിരുദ്ധമാണെന്ന ഉത്തരവിനെതിരെ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി.

ഫുള്‍ബെഞ്ച് ഉത്തരവില്‍ പിഴവുണ്ടെന്നു തെളിയിക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് അനു ശിവരാമന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി തള്ളിയത്.

പ്രളയകാലത്തും കോവിഡ് കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. ഇതിനെതിരായ കേസില്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയത്.

ദേവസ്വം ബോര്‍ഡ് പണം നല്‍കിയത് നിയമവിരുദ്ധമാണ്. ദേവസ്വം ആക്‌ട് പ്രകാരം ദേവസ്വത്തിന്റെ പണം മറ്റ് ആവശ്യങ്ങള്‍ക്കായി അനുവദിക്കാനാവില്ല. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പന്‍ ആണ്. ട്രസ്റ്റി എന്ന നിലയില്‍ സ്വത്തുകള്‍ പരിപാലിക്കാലാണ് ദേവസ്വം ബോര്‍ഡിന്റെ ചുമതല.

ദേവസ്വം നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് മാത്രമേ ബോര്‍ഡിന് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് ദേവസ്വം നിയമത്തിന്റെ പരിധിയില്‍ വരില്ല. ഇക്കാര്യത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ദേവസ്വത്തിന് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നും ഫുള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top