×

കാറില്‍ ചാരി നിന്ന പിഞ്ചു ബാലന് ക്രൂരമര്‍ദ്ദനം; ബാലനെ കാലുയര്‍ത്തി ചവിട്ടി തെറിപ്പിച്ച ക്രൂരന്‍ പൊന്ന്യാംപാലം സ്വദേശി ശിഹ്ഷാദ്;

കണ്ണൂര്‍: തലശേരിയില്‍ കാറില്‍ ചാരി നിന്ന് പിഞ്ചു ബാലനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. പൊന്ന്യാംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് കാറില്‍ ചാരി നിന്ന് കുഞ്ഞിനെ ഒരാള്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. സംഭവം കണ്ട് നാട്ടുകാര്‍ ഇടപെടുന്നതും ശിഹ്ഷാദിനെ ചോദ്യം ചെയ്യന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

തന്റെ കാറില്‍ ചാരി നിന്നതിനാണ് ശിഹ്ഷാദ് കുട്ടിയെ മര്‍ദിച്ചത്. ചവിട്ടില്‍ നടുവിന് സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരളത്തിലേക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേശ്. അതേസമയം എന്നാല്‍, സി.സി.ടി.വി ദൃശ്യങ്ങള്‍ വന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യാനോ പൊലീസ് ആദ്യം തയ്യാറായിരുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നാലെ മാധ്യമ വാര്‍ത്തകള്‍ വന്നതോടയാണ് പൊലീസ് ഇടപെടല്‍ ഉണ്ടായത്.

പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് ആദ്യം കസ്റ്റഡിയിലെടുക്കാത്തതെന്നും ആരോപണം ഉയര്‍ന്നു. കേരത്തില്‍ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേശ്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് അപ്പോള്‍ ഇയാള്‍ ഉന്നയിച്ചത്. എന്നാല്‍ ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

എന്നാല്‍, പൊലീസ് ഇയാള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇയാളെ വിട്ടയച്ച പൊലീസ്, രാവിലെ എട്ടിന് ഹാജരായാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചു. സമീപത്തെ പാരലല്‍ കോളേജിന്റെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. സംഭവം വാര്‍ത്തയായതോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തയ്യാറായത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

എസ്‌പിയടക്കം വിഷയത്തില്‍ ഇടപെട്ടു. വിവാഹത്തിന് വസ്ത്രമെടുക്കാനാണ് ഇവര്‍ നഗരത്തില്‍ എത്തിയത്. കാറില്‍ കുട്ടി ചാരിയത് ഇയാള്‍ക്ക് ഇഷ്ടപ്പെടാത്തതാണ് മര്‍ദ്ദനത്തിന് കാരണം. ചവിട്ട് കുട്ടി പ്രതികരിക്കാതെ മാറി നില്‍ക്കുകയായിരുന്നു. വിഷയത്തില്‍ ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top