ക്യാപ്‌റ്റന്‍ രാജുവിനെ ഒരുപാട് പേര്‍ ദ്രോഹിച്ചിട്ടുണ്ട്… പക്ഷേ… സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ..
കപടതകള്‍ തീരെയില്ലാത്ത മനുഷ്യനായിരുന്നു ക്യാപ്റ്റന്‍ രാജു. ഒരു പച്ചയായ മനുഷ്യന്‍. എന്തും വെട്ടിത്തുറന്നുപറയും. ലൊക്കേഷനില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ചായാലും, ഇഷ്ടമില്ലാത്തത് ഞാന്‍ ചെയ്യുന്നു എന്നുപറഞ്ഞു തന്നെ അഭിനയിക്കും. കപടത തീരെ ഇല്ലാത്ത പാവം മനുഷ്യന്‍. ഒരുപാട് പേര്‍ അദ്ദേഹത്തെ ദ്രോഹിച്ചിട്ടുണ്ട്. അതൊക്കെ വ്യക്തമായി നമുക്ക് അറിയാം. പക്ഷേ നമുക്കും അതിനെതിരെ ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല. സുരേഷ് ഗോപി പറയുന്നു.
ക്യാപ്റ്റന്‍ രാജുവിവനേപ്പോലെ പൊക്കവും സൗന്ദര്യവും അഭിനയ മികവുമുള്ള നടന്‍ മലയാള സിനിമയില്‍ അന്നും ഇന്നുമില്ലെന്ന് നടന്‍ മമ്മൂട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.രാജുവിന്റെ വിടവാങ്ങലില്‍ അറെ വേദനയുണ്ടാക്കുന്നതാണെന്ന് പറഞ്ഞ മമ്മൂട്ടി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വിഷമത്തില്‍ പങ്കു ചേരുന്നതായും പറഞ്ഞു. ഏകദേശം ഒരേ കാലയളവില്‍ സിനിമാ ലോകത്ത് എത്തിയവരാണ് ഞങ്ങള്‍. ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചു. തൊഴിലിനോട് അത്രമേല്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്ന അദ്ദേഹം എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. പൊക്കവും സൗന്ദര്യവും അഭിനയ ചാരുതയുമാണ് അദ്ദേഹത്തിന് അന്യഭാഷയിലടക്കം നിരവധി സിനിമകളില്‍ അവസരം സൃഷ്ടിച്ചതും പ്രശസ്തനാക്കിയതും. ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗം സിനിമാ ലോകത്തിന് തീരാനഷ്ടമാണെന്നും മമ്മൂട്ടി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്