×

തൊടുപുഴ, മൂന്നാർ, അടിമാലി, നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളില്‍ പോലീസ് ക്യാന്റീന്‍ അനുവദിക്കണം – സഹകരണ സംഘം സന്നദ്ധത അറിയിച്ചു –

ചെറുതോണി: ജില്ലയിൽ വിവിധ സ്ഥലങ്ങളിലുള്ള പോലീസ് കാന്റീനുകൾ തുറന്നു പ്രവർത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

 

തൊടുപുഴ, മൂന്നാർ, അടിമാലി, നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളിൽ പോലീസുകാർക്കും പൊതുജനങ്ങൾക്കും മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്നതിന് ഏറെ ഉപകാരപ്രദമായിരുന്ന കാൻ്റീനുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിന് ജില്ല പോലീസ് സഹകരണ സംഘം സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാരും പോലീസ് വകുപ്പും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 

ചെറുതോണി പോലീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ സമ്മേളനത്തിൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് വി സി വിഷ്ണുകുമാർ അധ്യക്ഷനായിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ഡിവൈഎസ്പിമാരായ മാരായ ജിൽസൻ മാത്യു, മാത്യു ജോർജ്, ഓഫീസേർസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ എസ് ഔസേപ്പ്, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രേംജി കെ നായർ, ജില്ലാ സെക്രട്ടറി കെ എം അബ്ദുൽ കനി, സ്വാഗതസംഘം കൺവീനർ എസ് ആർ സുരേഷ് ബാബു, കെപിഎ ജില്ലാ സെക്രട്ടറി ഇ ജി മനോജ് കുമാർ, പോലീസ് സഹകരണ സംഘം പ്രസിഡണ്ട് എച്ച് സനൽകുമാർ, കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ എം അബ്ദുൽ കനി പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ കെ എൻ വിനോദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പി പി മഹേഷ്, ഡിവൈഎസ്പിമാരായ ആർ സന്തോഷ് കുമാർ, എം ആർ മധുബാബു, കെപിഎ ജില്ലാ പ്രസിഡണ്ട് ടി എം ബിനോയ്, ടി പി രാജൻ, പി കെ ബൈജു ബിജു ബേബി, ബിജു കുര്യൻ, അബ്ദുൽ മജീദ്, പി എം ബിജു എന്നിവർ പ്രസംഗിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top