ആകെ 243 സ്ഥാനാര്‍ത്ഥികള്‍; ഏറ്റവും കൂടുതല്‍ വയനാട്, സംസ്ഥാനത്ത് 2,61,46,853 വോട്ടര്‍മാര്‍ – 73000 പ്രവാസി വോട്ടര്‍മാരുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ആകെ 243 സ്ഥാനാര്‍ത്ഥി പത്രിക സ്വീകരിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 303 പത്രികകളാണ് ലഭിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത് വയനാട്ടിലാണ്. 22 സ്ഥാനാര്‍ത്ഥികള്‍. ആറ്റിങ്ങലാണ് രണ്ടാം സ്ഥാനത്ത്, 21 സ്ഥാനാര്‍ത്ഥികള്‍. തിരുവനന്തപുരത്ത് 17ഉം കോഴിക്കോട്15ഉം സ്ഥാനാര്‍ത്ഥികളുണ്ട്.
നാലാംതീയതി വരെയുള്ള കണക്കുപ്രകാരം 2,61,46,853 വോട്ടര്‍മാരാണുള്ളത്. 173 ട്രാന്‍സ്‌ജെന്‍ഡറുകളുണ്ട്. 19പേര്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ 11എന്‍ആര്‍ഐ വോട്ടര്‍മാരുണ്ട്. 73000 പ്രവാസി വോട്ടര്‍മാരുണ്ട്. യുവ വോട്ടര്‍മാര്‍ 3,67,818.ഏറ്റവും കുടുതല്‍ യുവ വോട്ടര്‍മാരുള്ളത് മലപ്പുറത്താണ്. ഭിന്നശേഷി വോട്ടര്‍മാര്‍ 1,25,189. ഏറ്റവുംകൂടുതല്‍ ഭിന്നശേഷിക്കാരുള്ളത് കോഴിക്കോട്.
തെരഞ്ഞെടുപ്പ് ദിവസം പൊതു അവധിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രചാരണത്തിനിടെ വ്യക്തിഹത്യ നടത്തരുത്. സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കാന്‍പാടില്ല. ഇത് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പ്രചാരണത്തില്‍ ശ്രദ്ധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. വന്ന പരാതികളില്‍ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്