×

കനേഡിയന്‍ മോഡല്‍ കായംകുളം കൊച്ചുണ്ണിയിലൂടെ മലയാളത്തിലേക്കെത്തുകയാണ്.

കനേഡിയന്‍ ഡാന്‍സറും മോഡലുമൊക്കെയായ നോറ ബോളിവുഡ്, കന്നഡ സിനിമകളിലൂടെയാണ് ഇന്ത്യയിലാകെ അറിയപ്പെട്ട് തുടങ്ങിയത്. ബിഗ് ബോസ് 9 ല്‍ മത്സരാര്‍ത്ഥി ആയിരുന്നെങ്കിലും പുറത്തായി. ഐറ്റം നമ്പരുകളിലെ മാസ്മരിക നൃത്തച്ചുവടുകളാണ് നോറയെ പ്രാദേശിക സിനിമകളിലും ഹോട്ട് ചോയിസ് ആക്കുന്നത്.

ബോബി സഞ്ജയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഇത്തിക്കരപക്കിയായി മോഹന്‍ലാലും ഈ ചിത്രത്തില്‍ എത്തുന്നുണ്ട്. എസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പ്രിയാ ആനന്ദാണ് കൊച്ചുണ്ണിയില്‍ നായികയായി എത്തുന്നത്. ഓണം റിലീസായി പുറത്തിറങ്ങുന്ന കായംകുളം കൊച്ചുണ്ണി മലയാളികള്‍ കാത്തിരിക്കുന്ന വമ്പന്‍ സിനിമകളില്‍ ഒന്നാണ്.

https://www.youtube.com/watch?v=5BIinYoshp8

യൂട്യൂബില്‍ തരംഗമായി മാറിയ പാട്ടാണ് സത്യമേവ ജയതേ എന്ന ജോണ്‍ ഏബ്രഹാം ചിത്രത്തിലെ ദില്‍ബര്‍ എന്ന പാട്ട്. നോറ ഫത്തേഹിയും ഈ പാട്ടിനൊപ്പം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു. സത്യമേവ ജയതേ സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് നാളെ തീയേറ്ററുകളിലെത്തും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top