“എന്റെ നഗ്നദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ അതു ഒന്ന് സംപ്രേഷണം ചെയ്യൂ; ” ഒളിക്യാമറയില്‍ കുടുങ്ങിയെന്ന ആരോപണത്തിന് മറുപടിയുമായി കെ.സുധാകരന്‍

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലിന്റെ തിരുമ്മല്‍ അനാശാസ്യം നടന്നെന്നും അത് ഒളിക്യാമറ പകര്‍ത്തിയെന്നുമുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യശരങ്ങള്‍ക്ക് നേരെ ക്ഷുഭിതനായി കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. മോന്‍സന്റെ പീഡനത്തിന് ഇരയായ യുവതി താങ്കള്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനാണ് കെ സുധാകരന്‍ ക്ഷുഭിതനായത്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെ സുധാകരന്‍ പൊട്ടിത്തെറിച്ചത്.
എനിക്കെതിരെ ഒരു ആരോപണം ഇല്ല. ഈ പൂഴിക്കടകനൊന്നും എന്റെ അടുത്ത് വേണ്ട. ഇത് ജനൂസ് വേറെ. അത് ഉണ്ടെങ്കില്‍ അന്വേഷിക്കട്ടേ. നടപടി വന്നോട്ടേ. ഞാന്‍ അപ്പോള്‍ നോക്കിക്കോളും. എന്റെ ദൃശ്യങ്ങള്‍ നിങ്ങളുടെ ചാനല്‍ കാണിക്ക്. നിങ്ങളെ ചലഞ്ച് ചെയ്യുന്നു ഞാന്‍. ഇത് വെറെയാണ് ആള്. കേട്ടോ. എല്ലാവരോടും പറയുന്നമാതിരി എന്നോട് പറയേണ്ട. ഇത് കെ സുധാകരനാണ്.” മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലുള്ള വീട്ടിലെ തിരുമ്മല്‍കേന്ദ്രത്തില്‍ ഒളിക്യാമറ വെച്ചിരുന്നുവെന്നും അവിടെ സുധാകരനെ താന്‍ നഗ്നായി കണ്ടുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തിലെത്തിയിരുന്നു. ചികില്‍സയ്ക്ക് എന്ന പേരില്‍ വീട്ടില്‍ എത്തിയ ഉന്നതരുടെ ദൃശ്യങ്ങളും, എന്റെ ദൃശ്യങ്ങളും മോന്‍സണ്‍ രഹസ്യമായി ചിത്രീകരിച്ചിരുന്നു. ഉന്നതരെ കുടുക്കാന്‍ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ എട്ട് ഒളിക്യാമറ വെച്ചിട്ടുണ്ട്. തിരുമ്മല്‍ കേന്ദ്രത്തിലേക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ഡിഐജി സുരേന്ദ്രന്‍ എന്നിവര്‍ എത്തിയിരുന്നു. മോന്‍സണുമായി സാമ്ബത്തിക ഇടപാടുളള വിദേശ വനിത അനിത പുല്ലയില്‍ നിരന്തരമായി മോന്‍സന്റെ വീട്ടില്‍ എത്തിയിരുന്നെന്നും യുവതി ആരോപിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്