സ്‌കൂളുകളില്‍ സിസിടിവിയാകാം: വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി തടഞ്ഞു
കൊച്ചി :സ്‌കൂളുകളില്‍ സിസിടിവി സ്ഥാപിക്കരുതെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. അതേസമയം ശുചിമുറികളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ നീക്കണമെന്നും നിര്‍ദേശിച്ചു. വിവിധ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സമര്‍രപ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം.
വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും സുരക്ഷയ്ക്കായാണ് വിദ്യാലയങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് മാനേജ്‌മെന്റുകള്‍ ഹര്‍ജിയില്‍ ബാധിച്ചു.
സ്‌കൂള്‍ ക്യാമ്ബസുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന് കാണിച്ച് 2017 ഡിസംബറില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ അധികൃതര്‍ ഉത്തരവിറക്കിയെങ്കിലും സ്‌കൂള്‍ അധികൃതരുടെ എതിര്‍പ്പുമൂലം കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തില്‍ നടപ്പാക്കാന്‍ നിര്‍ബന്ധിച്ചില്ല. എന്നാല്‍ മുന്‍വര്‍ഷത്തെ ഉത്തരവ് കൃത്യമായി നടപ്പാക്കണമെന്ന് കാണിച്ച് പുതിയ നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്