ക്യാമറ വഴിയുള്ള പിഴ തുകയുടെ 20 % ക്യാമറ വച്ചവര്‍ക്ക് ; ആദ്യം SMS വരും ! പിന്നാലെ ഫോട്ടോയുള്ള പിഴ നോട്ടീസും ; 8 വര്‍ഷത്തെ സൈറ്റ് വാറന്റി
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിത ബുദ്ധി) ക്യാമറകളാണ് ജില്ലയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ പ്രോഗ്രാം ചെയ്തിട്ടുള്ള നിയമ ലംഘനങ്ങള്‍ കണ്ടാല്‍ ചിത്രം പകര്‍ത്തും. രാത്രിയിലും പകലും ഒരുപോലെ പ്രവര്‍ത്തിക്കും.
നിയമ ലംഘനങ്ങള്‍ കണ്ടെത്തി തിരിച്ചറിയുന്ന നിര്‍മ്മിത ബുദ്ധി ക്യാമറകള്‍ക്ക് ഓരോന്നിനും 30 ലക്ഷം രൂപ വരെയാണ് വില. ഈ ക്യാമറകള്‍ കെല്‍ട്രോണ്‍ നേരിട്ട് സ്ഥാപിച്ചതാണ്. 8 വര്‍ഷം അറ്റകുറ്റപ്പണികള്‍ കെല്‍ട്രോണ്‍ ആണ് നിര്‍വഹിക്കുന്നത്. പിഴയായി ലഭിക്കുന്ന പണം നിശ്ചിത വര്‍ഷം കെല്‍ട്രോണിന് ലഭിക്കും. ജീവനക്കാരെ നിയമിക്കുന്നതും കെല്‍ട്രോണ്‍ ആണ്.
സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി പ്രശ്‌നങ്ങള്‍ ക്യാമറയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. ക്യാമറ സ്ഥാപിച്ചിട്ടുള്ള ഏതെങ്കിലും സ്ഥലത്ത് നിയമലംഘനങ്ങള്‍ കുറഞ്ഞതായും ക്യാമറ സ്ഥാപിക്കാത്ത മറ്റൊരു സ്ഥലത്ത് നിയമലംഘനങ്ങള്‍ വര്‍ധിച്ചതായും ബോധ്യപ്പെട്ടാല്‍ ഈ ക്യാമറ മാറ്റി സ്ഥാപിക്കാം. കേബിളോ മറ്റ് ലൈനുകളോ ഇല്ലാതെ സിം കാര്‍ഡ് ഉപയോഗിച്ചാണ് ക്യാമറകള്‍ ഇന്റര്‍നെറ്റ് വഴി ദൃശ്യങ്ങള്‍ അയയ്ക്കുന്നത്.
നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അപ്പോള്‍ത്തന്നെ തിരുവനന്തപുരത്തെ സംസ്ഥാന കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കും. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ചിത്രവും പിഴയും ഉള്‍പ്പെടുന്ന നോട്ടിസ് അവിടെ നിന്ന് മോട്ടര്‍ വാഹന വകുപ്പിന്റെ ജില്ലാ ഓഫിസിലേക്ക് അയയ്ക്കും.
ഇവിടെ നിന്നു തപാല്‍ വഴി നോട്ടിസ് വാഹന ഉടമകള്‍ക്ക് ലഭിക്കും. പിഴ ഓണ്‍ലൈന്‍ വഴി അടയ്ക്കണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പിഴ അടയ്ക്കാന്‍ സൗകര്യമുണ്ട്.
ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചാല്‍ 500 രൂപ,ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താല്‍ 500 രൂപ,3 പേര്‍ ബൈക്കില്‍ യാത്ര ചെയ്താല്‍ 1000 രൂപ. ( 4 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടിയെ യാത്രക്കാരനായി പരിഗണിക്കും),വാഹന യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ,സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം ഓടിച്ചാല്‍ 500 രൂപ, നിയമവിധേയമല്ലാതെ ക്രാഷ് ഗാര്‍ഡ്, എക്‌സ്ട്രാ ഫിറ്റിങ്‌സ് എന്നിവ കണ്ടെത്തിയാല്‍ 5000 രൂപ.അപകടകരമായ വിധം വാഹനത്തിനു പുറത്തേക്ക് ലോഡ് തള്ളി നില്‍ക്കുന്ന വിധം കയറ്റിയാല്‍ 20000 രൂപ.എന്നിങ്ങനെയാണ് പിഴ നിരക്കുകള്‍
ഈ പിഴ 30 ദിവസത്തിനകം അടച്ചില്ലെങ്കില്‍ മോട്ടര്‍ വാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും. അപ്പോള്‍ കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി തുക കോടതിയില്‍ അടയ്‌ക്കേണ്ടി വരും. കേന്ദ്ര മോട്ടര്‍ വാഹന വകുപ്പ് നിയമത്തിലെ പിഴ സംസ്ഥാന സര്‍ക്കാര്‍ ഇളവു ചെയ്താണ് നിലവില്‍ മോട്ടര്‍ വാഹന വകുപ്പ് പിഴ ഈടാക്കുന്നത്. കേസ് കോടതിയില്‍ എത്തുമ്ബോള്‍ കേന്ദ്ര നിയമത്തിലെ പിഴ അടയ്‌ക്കേണ്ടിവരും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്