ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്പീക്കർ എഎൻ ഷംസീർ രാജ്ഭവനില്‍ നേരിട്ടെത്തി ക്ഷണിച്ചു.
January 19, 2024 10:37 amPublished by : Chief Editor
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്പീക്കർ എഎൻ ഷംസീർ രാജ്ഭവനില്‍ നേരിട്ടെത്തി ക്ഷണിച്ചു.
25 നാണ് നയപ്രഖ്യാപനം. പുതുവർഷത്തിലെ നിയമസഭ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗം ഗവർണർ വന്ന് വായിക്കുന്നതാണ് പതിവ്.
സർക്കാരും ഗവർണറും തമ്മില്‍ പോരുമുറുകിയ സാഹചര്യത്തില്‍ നിർണായകമാകും. ബില്ലുകളില്‍ ഒപ്പിടാതെ ഭരണഘടന ഉത്തരവാദിത്വത്തില്‍ നിന്ന് ഗവർണർ ഒഴിഞ്ഞ് മാറുന്നുവെന്ന വിമർശനം സർക്കാർ സുപ്രീംകോടതിയില്‍ അടക്കം ഉന്നയിച്ചതാണ്. ഇത് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്.
പ്രസംഗം വായിക്കാനെത്തുമെന്ന് ഗവർണർ പറഞ്ഞ പശ്ചാത്തലത്തില്‍ കൂടുതല്‍ ചർച്ചകള്‍ക്ക് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. എന്നാല്‍, തനിക്കെതിരായ വിമർശനത്തെ ഗവർണർ വായിക്കുമോ എന്ന ചോദ്യം സർക്കാറിന് മുന്നിലുണ്ട്. നയപ്രഖ്യാപനം വായിക്കാനെത്തുമെന്ന് ഗവർണർ പറഞ്ഞ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കൂടുതല്‍ പ്രകോപിതനാക്കണോ എന്ന ചർച്ചകളും സർക്കാർ തലത്തില്‍ പുരോഗമിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്