കേമനാണെന്ന് പറയിപ്പിക്കാന്‍ പിണറായി പി.ആര് വര്‍ക്കിനെ ആശ്രയിക്കുന്നു -സി.പി. ജോണ്‍
പിണറായി കേമനാണെന്ന് പറയിപ്പിക്കാന്‍ പി.ആര് വര്‍ക്കിനെ ആശ്രയിക്കുകയാണെന്നും യു.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുന്നതാണെന്നും ഇടതുപക്ഷത്തിെന്റ പ്രകടനപത്രികപോലെ അഞ്ച് വര്‍ഷം മുമ്ബ് പറഞ്ഞത് ആവര്ത്തിക്കുന്നതല്ലെന്നും സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാര്‍ഥി സതീശന് പാച്ചേനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വാരത്ത് സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണമില്ലാതെ എങ്ങനെയാണ് ന്യായ് പദ്ധതി നടപ്പിലാക്കുകയെന്നാണ് സൈബര്‍ പോരാളികള്‍ പറയുന്നത്. പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ വഴികള്‍ കണ്ടുതന്നെയാണ് പദ്ധതി വിഭാവനം ചെയ്തത്. അതില്‍ ഇടതുപക്ഷത്തിന് വേവലാതി വേണ്ട.
ബില്‍രഹിത ആശുപത്രി, ഇന്ധനവില വര്‍ധന കാരണം ബുദ്ധിമുട്ടുന്ന ഓട്ടോ, പൊതുവാഹനങ്ങള്‍ക്ക് ഗുണകരമാകുന്ന പദ്ധതിയും സാമൂഹിക പെന്ഷന് വാങ്ങുന്നവര്‍ക്കായി പെന്ഷന് കമീഷന് രൂപവത്കരിക്കുന്നതടക്കം പ്രകടനപത്രികയില്‍ പറഞ്ഞത് നടപ്പിലാക്കുന്നതിന് വേണ്ടി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്