താല്‍ക്കാലി ചെയര്‍മാന്‍ പി ജെ ജോസഫ് ; മെയ് 27ന് ജോസ് കെ മാണിയെ ചെയര്‍മാനാക്കും – സി എഫ് തോമസിന്റെ കാര്യം കട്ടപൊഹയായേക്കും
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ താത്കാലിക ചെയര്‍മാനായി പിജെ ജോസഫിനെ നിയമിച്ചു. പുതിയ ചെയര്‍മാനെ തിരഞ്ഞടുക്കുന്നതുവരെയാണ് ചുമതല. കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. പുതിയ ചെയര്‍മാനെയും പാര്‍ട്ടി പാര്‍ലമെന്ററി നേതാവിനെയും ഉടന്‍ തെരഞ്ഞടുക്കുമെന്നും പാര്‍ട്ടി യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചു.
പാര്‍ട്ടി നിയമാനുസൃതമായിരിക്കും പുതിയ ചെയര്‍മാനെ തെരഞ്ഞടുക്കുക. ബുധനാഴാഴ്ച തിരുവനന്തപുരത്ത് കെഎം മാണി അനുസ്മരണയോഗം നടത്താനും ഇന്നത്തെ പാര്‍ട്ടി യോഗത്തില്‍ തീരുമാനമായി. വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയെ ചെയര്‍മാനാക്കണമെന്ന് മാണി വിഭാഗത്തിനൊപ്പമുള്ള എട്ട് ജില്ലാ പ്രസിഡന്റുമാര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു.ഇതിനെതിരെ പിജെ ജോസഫും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസും മുസ്ലീം ലീഗും വിഷയത്തില്‍ ഇടപെട്ടതോടെയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് താത്കാലികമായി വിരാമമായത്.
മാണി വിഭാഗം നേതാക്കളുടെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച സി.എഫ്. തോമസ് ഐക്യം തകര്‍ക്കരുതെന്ന് താക്കീത് നല്‍കി. മെയ് 27ന് മുമ്ബായി പാര്‍ട്ടി ചെയര്‍മാനെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെയും തെരഞ്ഞടുക്കുമെന്നാണ് സൂചന
രഹസ്യ ചര്‍ച്ചയിലെ തീരുമാനപ്രകാരം പി ജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കിയേക്കും. അതിനായി മാണി ഗ്രൂപ്പ് മുമ്പോട്ട് വയ്ക്കുന്ന കാര്യം ജോസ് കെ മാണിയെ ചെയര്‍മാനാക്കുക എന്നത് തന്നെയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്