രണ്ട് വള്ളത്തില്‍ കാല് വച്ച സി എഫ് തോമസ് ഒറ്റപ്പെട്ടു- പുതിയ നീക്കുപോക്കുകളുമായി മധ്യസ്ഥര്‍ – മനസ് തുറക്കാതെ പി ജെ ജോസഫ്
ജെയിസണ്‍ ജോസഫ്
കോട്ടയം : രണ്ട് വള്ളത്തില്‍ കാല് വച്ച സി എഫ് തോമസിനെ ജോസഫ് പക്ഷവും ജോസ് പക്ഷവും ഒഴിവാക്കി. പുതിയ ധാരണകള്‍ സംബന്ധിച്ച് തീരുമാനമായി. ചെയര്‍മാന്‍ സ്ഥാനം നീക്കുപോക്കിന്റെ അടിസ്ഥാനത്തില്‍ ജോസ് കെ മാണിക്ക് തന്നെ വിട്ടുകൊടുക്കാനാണ് ഇപ്പോഴുണ്ടാക്കിയിരിക്കുന്ന രഹസ്യ ധാരണ ജോസഫ് പക്ഷ നേതാക്കള്‍ ഇതിന് തയ്യാറായിട്ടുണ്ടെങ്കിലും പി ജെ ജോസഫ് പൂര്‍ണ്ണ മനസോടെ ഇത്ിനോട് യോജിച്ചിട്ടില്ല. പാര്‍ട്ടി പിളര്‍ന്നാല്‍ അല്ലെങ്കില്‍ വോട്ടെടുപ്പ് നടന്നാല്‍ സി എഫ് തോമസ് ജോസ് പക്ഷത്തോടൊപ്പം പെട്ടെന്ന് കൂറ് മാറിയതാണ് കാര്യങ്ങള്‍ തിരിയാന്‍ കാരണമായത്.
എന്നാല്‍ സംഘടനാ ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം പാറ പോലെ തന്നെ പി ജെ ജോസഫിനൊടൊപ്പം തന്നെയാണ് നിലനില്‍ക്കുന്നത്. വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടി ലീഡര്‍ സ്ഥാനവും പി ജെ ജോസഫിനും സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനം ജോയി എബ്രഹാമിനും നല്‍കിക്കൊണ്ടുള്ള ധാരണകളാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നത്.
എന്നാല്‍ ആറ് മാസക്കാലത്തേങ്കിലും ജോസ് കെ മാണിയ്ക്ക് പകരം മറ്റൊരാളെ ചെയര്‍മാന്‍ ആക്കണമെന്നതാണ് പി ജെ ജോസഫ് മുന്നോട്ട് വയ്ക്കുന്ന പുതിയ ആവശ്യം.
എന്നാല്‍ ജോസ് കെ മാണി അല്ലാത്തെ മറ്റൊരാളെ ഇതിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ മാണി ഗ്രൂപ്പ് തയ്യാറാകാത്തതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ കാരണമായിട്ടുള്ളത്.
ഏതായാലും സി എഫിന്റെ സ്ഥാനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മാറ്റി വച്ചാണ് പുതിയ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നത്. ഏത് സാഹചര്യത്തിലും ജോയ് എബ്രഹാം മോന്‍സ് ജോസഫിനൊപ്പം ആത്മാര്‍ത്ഥമായിട്ടാണ് ജോസഫ് ഗ്രൂപ്പിനായി വാദിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്