ഇനി നവോത്ഥാനം വേണ്ട, വോട്ടു മതി ; ‘കന്നി അയ്യപ്പനെ സഹായിക്കണം’ ; ദേവിക്ക് കാണിക്ക അര്‍പ്പിച്ച് സി ദിവാകരന്‍, ട്രോള്‍ മഴ

തിരുവനന്തപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, ക്ഷേത്രത്തില്‍ കാണിക്കയര്‍പ്പിച്ച് വോട്ടു തേടി സി ദിവാകരന്‍. കൊഞ്ചിറവിള ദേവിക്ക് കാണിക്ക സമര്‍പ്പിച്ച് പ്രസാദവും വാങ്ങിയാണ് ദിവാകരന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസം നടന്ന പൊങ്കാല ചടങ്ങുകള്‍ക്ക് മുന്നോടിയായാണ് ദിവാകരന്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെ മുഖ്യ ആകര്‍ഷണവും സിപിഐ സ്ഥാനാര്‍ഥിയുടെ സാന്നിധ്യമായിരുന്നു.
വിശ്വാസികളെത്തി പൊങ്കാല അടുപ്പ് കൂട്ടുന്നതിന് മുന്‍പ് തന്നെ ദിവാകരന്‍ സ്ഥലത്തെത്തി. ക്ഷേത്രത്തില്‍ പൊങ്കാലയിടാനെത്തിയ വിശ്വാസികളോട് വോട്ടഭ്യര്‍ഥിച്ച് കൊണ്ട് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ക്ഷേത്രത്തില്‍ തൊഴുതു പ്രസാദം സ്വീകരിച്ച ദിവാകരന്‍ പൂജാരിക്കു ദക്ഷിണയും നല്‍കി. തുടര്‍ന്ന് പൊങ്കാല സമര്‍പ്പിക്കാനെത്തിയ സ്ത്രീകളുമായി സംസാരിച്ച അദ്ദേഹം, സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു.
ക്ഷേത്രദര്‍ശനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ താന്‍ കന്നി അയ്യപ്പനാണെന്നും നാട്ടുകാരല്ലാവരുംകൂടി കൈവച്ചാല്‍ കയറിപ്പോകുമെന്നും അദ്ദേഹം പ്രതികരിച്ചു. ദൈവവിശ്വാസികളില്‍ 90 ശതമാനവും ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റുകാരുമാണ്. അതിനാലാണ് ക്ഷേത്രത്തിലെത്തിയത്. അല്ലാതെ തെരഞ്ഞെടുപ്പ് ആയതുകൊണ്ടല്ല ക്ഷേത്രത്തിലെത്തിയത് എന്ന് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മറുപടിയായി സി ദിവാകരന്‍ പറഞ്ഞു.
ദിവാകരന്‍ ക്ഷേത്രത്തില്‍ നിന്നു മടങ്ങി നിമിഷങ്ങള്‍ക്കകം അദ്ദേഹം തൊഴുതുനില്‍ക്കുന്ന ചിത്രവും കമന്റുകളും സാമൂഹിക മാധ്യങ്ങളില്‍ നിറഞ്ഞു. ശബരിമല വിഷയം ഉള്‍പ്പെടെ ചേര്‍ത്ത് ട്രോളുകളും സജീവമായിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്