ബസ് ഓണ്‍ ഡിമാന്റ് വിജയിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ് ഓണ്‍ ഡിമാന്റുമായി ജീവനക്കാര്‍. സ്ഥിരം യാത്രക്കാരെ ജീവനക്കാര്‍ കണ്ടെത്തും. കുറഞ്ഞത് 40 പേരെങ്കിലും ഒരു റൂട്ടിലേക്ക് ഉണ്ടെങ്കില്‍ മാത്രമേ സര്‍വീസ് നടത്താനാവൂ.
ചില ഡിപ്പോകളില്‍ നിന്ന് ബോണ്ട് സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. തിരുവല്ലയില്‍ നിന്ന് ഉടന്‍ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. ആവശ്യത്തിന് യാത്രക്കാരെ ഇതുവരെ ലഭിച്ചിട്ടില്ല. ജീവനക്കാരുടെ സഹായത്തോടെ ബോണ്ട് പദ്ധതിയില്‍ താല്‍പര്യമുള്ളവരെ കണ്ടെത്തും.
ഇത്തരത്തില്‍ സ്ഥിരം യാത്രക്കാര്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നില്‍ തന്നെ ഇറങ്ങാനും സാധിക്കും. സീറ്റും ഉറപ്പിക്കാം. സര്‍വീസ് പദ്ധതി വിജയിപ്പിക്കാന്‍ തിരുവല്ല കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇപ്പോള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്