×

അമിത്ഷാ വൈകിട്ട് 4 ന് പിണറായി വിജയനെ വിളിച്ചു – കാറ്റിന്റെ സഞ്ചാരപഥം സംബന്ധിച്ച് വീണ്ടും ആശങ്ക

തിരുവനന്തപുരം: ‘ബുറേവി’ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം സംബന്ധിച്ച്‌ വീണ്ടും ആശങ്ക. നെയ്യാറ്റിന്‍കര താലൂക്കില്‍ ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുമ്ബോഴും ആറ്റിങ്ങല്‍, വര്‍ക്കല എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റ് നാശം വിതയ്ക്കും എന്നാണ് കണക്ക് കൂട്ടല്‍.

 

‘ബുറേവി’ ചുഴലിക്കാറ്റ് തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വര്‍ക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. പാമ്ബന്‍ തീരം കടന്ന് നാളെ കേരളത്തിലേക്കെത്തുമ്ബോള്‍ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ കാറ്റിന്റെ സഞ്ചാരപഥത്തില്‍ വീണ്ടും മാറ്റം വരാനും സാധ്യതയുണ്ട്.

ഇന്ന് രാത്രിയോടെ തെക്കന്‍ കേരളത്തില്‍ ഇപ്പോഴുള്ള കാലാവസ്ഥ മാറിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്ന് രാത്രി മുതല്‍ മഴയും കാറ്റും ഉണ്ടാകും. കേരള തീരങ്ങളില്‍ ചുഴലിക്കാറ്റ് ജാഗ്രതയ്ക്കുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച്‌ സ്ഥിതി വിലയിരുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top